ഇന്ത്യന്‍ ടീമില്‍ പോര് മുറുകുന്നു; കളിക്കാരുടെ വാട്‌സാപ്പ് സന്ദേശങ്ങള്‍ കുംബ്ലെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ആരോപണം
May 31, 2017, 22:14 IST
ലണ്ടന്‍: (www.kvartha.com 31.05.2017) ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ജൂണ്‍ ഒന്നിന് തുടങ്ങാനിരിക്കെ ഇന്ത്യന്‍ ടീമില്‍ പൊട്ടിത്തെറി. കോച്ച് അനില്‍ കുംബ്ലെയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും രണ്ട് ദ്രുവങ്ങളായി തമ്മിലടിക്കുകയാണെന്നാണ് റിപോര്‍ട്ട്. ഇതിന് പിന്നാലെയാണ് കുംബ്ലെയ്‌ക്കെതിരെ പുതിയ ആരോപണം. താരങ്ങള്‍ ഉള്‍പെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ അനില്‍ കുംബ്ലെ ചില മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
താരങ്ങളും ടീം സ്റ്റാഫും മാത്രമുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പലതരം ചര്‍ച്ചകളും ഉണ്ടാവാറുണ്ട്. ഇതാണിപ്പോള്‍ ചോര്‍ത്തപ്പെട്ടുവെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബി സി സി ഐ ഉന്നതരെ ഉദ്ധരിച്ച് ഒരുദേശീയ മാധ്യമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ കോളിളക്കം ഉണ്ടാക്കാന്‍ സാധ്യതയുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് സൂചന.
ചാമ്പ്യന്‍സ് ട്രോഫിയോടെ കുംബ്ലെയുടെ കാലാവധി അവസാനിക്കും. പുതിയ കോച്ചിനായി ബി സി സി ഐ അപേക്ഷ ക്ഷണിച്ചിട്ടുമുണ്ട്. കുംബ്ലെയുടെ കര്‍ശന ശൈലിയോട് കോഹ്ലി അടക്കമുളള മുതിര്‍ന്ന താരങ്ങള്‍ക്ക് കടുത്ത അസംതൃപ്തിയാണുള്ളത്. രവിശാസ്ത്രിയെ പോലെ കളിക്കാരെ കൂടി വിശ്വാസത്തിലെടുക്കുന്ന കോച്ചിനെ വേണമെന്നാണ് താരങ്ങളുടെ ആവശ്യം. ഇതിന് മുന്നിട്ട് നില്‍ക്കുന്നത് കോഹ്ലിയും.
ധര്‍മശാലയില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനിടെയാണത്രെ കുംബ്ലെയും കോലിയും തെറ്റിയത്. പരിക്കേറ്റ കോഹ്ലിക്ക് പകരം കുംബ്ലെ സ്പിന്നര്‍ ബൗളര്‍ കുല്‍ദീപ് യാദവിനെ ടീമിലെടുത്തു. അവസാന നിമിഷം മാത്രമാണ് തനിക്ക് പകരം കുല്‍ദീപ് കളിക്കുമെന്ന കാര്യം കോഹ്ലി അറിഞ്ഞത്. ഇതോടെയാണ് ഇരുവരും രണ്ട് ചേരിയായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Team India coach Anil Kumble nor skipper Virat Kohli have spoken on the reports suggesting tension between the two, there seems to be more drama to the story as it is now reported Kumble leaked one-on-one conversations with the Indian cricketers to media.
താരങ്ങളും ടീം സ്റ്റാഫും മാത്രമുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പലതരം ചര്‍ച്ചകളും ഉണ്ടാവാറുണ്ട്. ഇതാണിപ്പോള്‍ ചോര്‍ത്തപ്പെട്ടുവെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബി സി സി ഐ ഉന്നതരെ ഉദ്ധരിച്ച് ഒരുദേശീയ മാധ്യമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ കോളിളക്കം ഉണ്ടാക്കാന്‍ സാധ്യതയുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് സൂചന.
ചാമ്പ്യന്‍സ് ട്രോഫിയോടെ കുംബ്ലെയുടെ കാലാവധി അവസാനിക്കും. പുതിയ കോച്ചിനായി ബി സി സി ഐ അപേക്ഷ ക്ഷണിച്ചിട്ടുമുണ്ട്. കുംബ്ലെയുടെ കര്‍ശന ശൈലിയോട് കോഹ്ലി അടക്കമുളള മുതിര്‍ന്ന താരങ്ങള്‍ക്ക് കടുത്ത അസംതൃപ്തിയാണുള്ളത്. രവിശാസ്ത്രിയെ പോലെ കളിക്കാരെ കൂടി വിശ്വാസത്തിലെടുക്കുന്ന കോച്ചിനെ വേണമെന്നാണ് താരങ്ങളുടെ ആവശ്യം. ഇതിന് മുന്നിട്ട് നില്‍ക്കുന്നത് കോഹ്ലിയും.
ധര്‍മശാലയില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനിടെയാണത്രെ കുംബ്ലെയും കോലിയും തെറ്റിയത്. പരിക്കേറ്റ കോഹ്ലിക്ക് പകരം കുംബ്ലെ സ്പിന്നര്‍ ബൗളര്‍ കുല്‍ദീപ് യാദവിനെ ടീമിലെടുത്തു. അവസാന നിമിഷം മാത്രമാണ് തനിക്ക് പകരം കുല്‍ദീപ് കളിക്കുമെന്ന കാര്യം കോഹ്ലി അറിഞ്ഞത്. ഇതോടെയാണ് ഇരുവരും രണ്ട് ചേരിയായത്.
SUMMARY: Team India coach Anil Kumble nor skipper Virat Kohli have spoken on the reports suggesting tension between the two, there seems to be more drama to the story as it is now reported Kumble leaked one-on-one conversations with the Indian cricketers to media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.