ഭരണപ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യ ഒഴികെയുള്ള മൂന്ന് സുഹൃദ് രാജ്യങ്ങളുടെ സഹായം തേടി മാലി പ്രസിഡന്റ്

 


ADVERTISEMENT

മാലെ: (www.kvartha.com 08.02.2018) ഭരണപ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യ ഒഴികെയുള്ള മൂന്ന് സുഹൃദ് രാജ്യങ്ങളുടെ സഹായം തേടി മാലി പ്രസിഡന്റ് അബ്ദുല്ല യമീന്‍. ഇതിനായി ഇന്ത്യയൊഴികെയുള്ള മൂന്നു രാജ്യങ്ങളിലേക്ക് നയതന്ത്ര പ്രതിനിധികളെ അയയ്ക്കാന്‍ തീരുമാനിച്ചു. ചൈന, പാക്കിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് പ്രതിനിധികളെ അയയ്ക്കുന്നത്. രാജ്യത്ത് നിലവിലുള്ള പ്രശ്‌നങ്ങള്‍ സുഹൃദ് രാജ്യങ്ങളെ ധരിപ്പിക്കുന്നതിനാണ് നീക്കമെന്ന് യമീന്റെ ഓഫീസ് അറിയിച്ചു.

മാലദ്വീപിലെ സൈനിക ഇടപെടലില്‍ ചൈന മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് പ്രതിനിധികളെ അയയ്ക്കാന്‍ ഭരണകൂടം തീരുമാനിച്ചത്. മാലദ്വീപില്‍ ഏതെങ്കിലും രാജ്യം സൈനികമായി ഇടപെടുന്നതു പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്നും ഓരോ രാജ്യത്തെയും രാഷ്ട്രീയ പ്രശ്‌ന പരിഹാരം രാജ്യത്തിനുള്ളില്‍ തന്നെ ഒതുങ്ങണമെന്നും ചൈന പറഞ്ഞിരുന്നു.

 ഭരണപ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യ ഒഴികെയുള്ള മൂന്ന് സുഹൃദ് രാജ്യങ്ങളുടെ സഹായം തേടി മാലി പ്രസിഡന്റ്

അതിനിടെ, മാലദ്വീപില്‍ ഇന്ത്യ സൈനികമായി ഇടപെട്ട് ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കണമെന്നു മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയുടെ നിലപാടു പ്രശ്‌നം വഷളാക്കുകയേയുള്ളൂവെന്നും ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് അബ്ദുല്ല യമീനെ തുണയ്ക്കുന്നതാണെന്നുമാണ് നഷീദിന്റെ നിലപാട്. അതേസമയം മാലദ്വീപിലെ സംഭവവികാസങ്ങളില്‍ അതൃപ്തിയുണ്ടെന്നും എന്നാല്‍ വിഷയം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

നഷീദടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവാണ് മാലിദ്വീപിലെ സ്ഥിതി വഷളാക്കിയത്. രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് തിങ്കളാഴ്ചയായിരുന്നു മാലദ്വീപില്‍ പ്രസിഡന്റ് അബ്ദുള്ള യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പിന്നാലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള ന്യായാധിപന്‍മാരെയും സര്‍ക്കാര്‍ അറസ്റ്റുചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി.

പ്രസിഡന്റ് അബ്ദുല്ല യമീന്‍ പ്രതിപക്ഷ നേതാവും മുന്‍പ്രസിഡന്റുമായ മൗമൂന്‍ അബ്ദുല്‍ ഗയൂമിനെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ തടങ്കലിലുള്ള ഒന്‍പതു പ്രമുഖ പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കണമെന്ന വിധി സുപ്രീം കോടതി പിന്‍വലിക്കുകയും ചെയ്തു.

Keywords: Amid Crisis, Maldives Sends Envoys To "Friendly" Nations, India Not Included, Controversy, Friends, China, Politics, Trending, Pakistan, Saudi Arabia, Jail, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia