മലയാള നടന്മാർക്കും സംവിധായകർക്കുമെതിരെ തുറന്നടിച്ച് നടി ചാർമിള, പലരും കിടക്ക പങ്കിടാൻ ചോദിച്ചതായി നടിയുടെ വെളിപ്പെടുത്തൽ

 


കൊച്ചി: (www.kvartha.com 03.03.2017) മലയാളത്തിലെ നടന്മാർക്കും സംവിധായകർക്കുമെതിരെ തുറന്നടിച്ച് നടി ചാർമിള. സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് പലരും കിടക്ക പങ്കിടാൻ നിർബന്ധിച്ചുവെന്നും മോശമായി പെരുമാറിയെന്നും നടി വെളിപ്പെടുത്തി. ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

ചലച്ചിത്ര നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ പല നടിമാരും തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം വിവരിച്ച് രംഗത്ത് വന്നിരുന്നു. ആ കൂട്ടത്തിൽ ഒടുവിലത്തെ ആളാണ്‌ നടി ചാർമിള. മലയാളത്തിലെ ചില താരങ്ങളും സംവിധായകരും കിടക്ക പങ്കിട്ടാല്‍ നല്ല വേഷങ്ങള്‍ തരാമെന്ന് പറഞ്ഞിരുന്നതായി ചാര്‍മിള പറയുന്നു. 'മലയാളത്തില്‍ അഭിനയിക്കാന്‍ ഇഷ്ടമാണ്. പക്ഷെ കിടന്ന് കിട്ടുന്ന ചാന്‍സ് തനിക്ക് വേണ്ട. പ്രൊഡക്ഷന്‍ മാനേജര്‍മാരും മറ്റും മോശമായി സംസാരിക്കാറുണ്ട്. ചാര്‍മിള വ്യക്തമാക്കി. തമിഴിലും തെലുങ്കിലും അമ്മ വേഷമാണ് ചെയ്യുന്നത്. മലയാളത്തില്‍ പക്ഷെ അഡ്ജസ്റ്റ് ചെയ്യാമോ എന്നാണ് ചോദിക്കുന്നത്. മലയാളത്തില്‍ നിന്ന് മാത്രമേ ഇങ്ങനെ തന്നോട് ചോദിക്കുന്നുള്ളൂവെന്ന് താരം പറയുന്നു.

മലയാള നടന്മാർക്കും സംവിധായകർക്കുമെതിരെ തുറന്നടിച്ച് നടി ചാർമിള, പലരും കിടക്ക പങ്കിടാൻ ചോദിച്ചതായി നടിയുടെ വെളിപ്പെടുത്തൽ

നടിയെ നടിയായി കാണാതെ വന്ന് കിടക്കൂ എന്ന് പറഞ്ഞാല്‍? കൂടെ കിടന്നാല്‍ മാത്രമേ നടി ആവുകയുള്ളൂ എന്ന് ചോദിക്കുന്ന ചാർമിള 42 വയസ്സായ തന്റെ പ്രായത്തെ പോലും ബഹുമാനിക്കുന്നില്ലെന്നും കുറ്റപ്പെടുത്തുന്നു.

1991 ൽ തയ്യൽക്കാരൻ എന്ന തമിഴ് സിനിമയിലൂടെ സിനിമ മേഖലയിലേക്ക് കാലെടുത്ത വെച്ച ചാർമിളയുടെ ആദ്യ മലയാള അരങ്ങേറ്റം സിബി മലയിൽ സംവിധാനം ചെയ്ത ധനം എന്ന ചിത്രത്തിലൂടെയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Actress Charmila slams Malayalam film actors and directors. Many actors and directors behaved her badly and forced to share bed. This is her experience only in Malayalam film industry. She replied.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia