നടിയെ ആക്രമിച്ച കേസ്; കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ അന്‍വര്‍ സാദത്തിന്റെ മൊഴി രേഖപ്പെടുത്തി
Jul 17, 2017, 13:44 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 17.07.2017) നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും ആലുവ എം.എല്‍.എയുമായ അന്‍വര്‍ സാദത്തിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി തിരുവനന്തപുരത്തെത്തിയിരുന്ന അന്‍വര്‍ സാദത്തിനെ എം.എല്‍.എ ഹോസ്റ്റലില്‍ വെച്ചാണ് ചോദ്യം ചെയ്തത്. പെരുന്പാവൂര്‍ സി.ഐ ബിജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.
നടി ആക്രമിക്കപ്പെട്ട ദിവസം അന്‍വര്‍ സാദത്ത് ദിലീപുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം ചോദ്യം ചെയ്യലില്‍ ഉള്‍പ്പെട്ടതായാണ് അന്‍വര്‍ സാദത്ത് മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകള്‍, വിദേശയാത്ര അടക്കമുളള കാര്യങ്ങള്‍ എന്നിവ സംബന്ധിച്ചും അന്വേഷണ സംഘം ചോദിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ഒരു സ്‌കൂളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ദിലീപിനെ വിളിച്ചതെന്നും തൊട്ട് മുന്പുള്ള ദിവസങ്ങളില്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നെങ്കിലും സംസാരിക്കാനായിരുന്നില്ലെന്നും അതിനാലാണ് തൊട്ടടുത്ത ദിവസം വീണ്ടും വിളിച്ച് സംസാരിച്ചതെന്നും അന്‍വര്‍ സാദത്ത് പോലീസിനോട് പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍ അന്‍വര്‍ സാദത്ത് ദിലീപുമായി കൂടിക്കാഴ്ച നടത്തിയത് ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു.

Also Read:
പാളം മുറിച്ച് കടക്കുന്നതിനിടെ യുവതി ട്രെയിന്‍ തട്ടി മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actress attack case; Police quiz MLA Anwar Sadat, Thiruvananthapuram, News, Aluva, Congress, Election, Meeting, Politics, Actress, Cinema, Entertainment, Kerala, Trending.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.