കസ്റ്റഡി കാലാവധി അവസാനിച്ചു; ദിലീപിന് ജാമ്യം അനുവദിക്കുമോ? എതിര്‍പ്പുമായി പ്രോസിക്യൂഷന്
Jul 14, 2017, 11:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 14.07.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് യുവനടി ആക്രമിക്കപ്പെട്ട കേസിന്റെ ഗൂഢാലോചന സംബന്ധിച്ചു നടന് ദിലീപുമായി പോലീസ് തെളിവെടുപ്പു പൂര്‍ത്തിയാക്കി. ഗൂഢാലോചന നടത്തിയതായി പോലീസ് ആരോപിക്കുന്ന തൃശൂരിലെ മൂന്നു ലൊക്കേഷനുകളിലാണ് കഴിഞ്ഞദിവസം തെളിവെടുപ്പു നടത്തിയത്. തെളിവെടുപ്പു പൂര്‍ത്തിയാക്കി ദിലീപിനെ ആലുവ പോലീസ് ക്ലബ്ബില്‍ അന്വേഷണ സംഘം വീണ്ടും ചോദ്യംചെയ്തു.
അതിനിടെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിക്കു ശേഷം അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ദിലീപിനെ വെള്ളിയാഴ്ച ഹാജരാക്കാനിരിക്കെ അന്വേഷണം തുടരാനായി കസ്റ്റഡി നീട്ടാന്‍ പോലീസ് ആവശ്യപ്പെടുമോ, ദിലീപിന്റെ ജാമ്യാപേക്ഷ കോടതി അനുവദിക്കുമോ എന്നീ കാര്യങ്ങള്‍ അറിയാന്‍ ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പോലീസ് സമര്‍പ്പിക്കുന്ന എതിര് സത്യവാങ്മൂലത്തില്‍ വാദംകേട്ട ശേഷമായിരിക്കും അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിപറയുക.
അതേസമയം ദിലീപിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന് എതിര്‍ത്തിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിച്ചിരുന്നുവെങ്കിലും ദിലീപിന്റെ അഭിഭാഷകന്റെ വാദം മാത്രമാണ് അന്ന് കേട്ടത്. പ്രോസിക്യൂഷന് എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന് നിലപാട്. അതേസമയം ജാമ്യം നല്കിയാല് അത് കേസിനെയും തെളിവു ശേഖരണത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കോടതിയില്‍ ദിലീപിന്റെ വാദത്തെ നേരിടുക.
ദിലീപിനെതിരെ പ്രാഥമികമായ തെളിവുകള്‍ പോലുമില്ലെന്നും സംശയത്തിന്റെ പേരില്‍ അറസ്റ്റ് പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണ് ദിലീപിന്റെ കേസില്‍ നടന്നതെന്നും പ്രതിഭാഗം വാദിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയാല്‍ ഉച്ചയോടെ തന്നെ ദിലീപ് മേല്‍ക്കോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ദിലീപിനെ മൂന്നു ദിവസം കസ്റ്റഡിയില്‍ ചോദിച്ചിരുന്നെങ്കിലും രണ്ടു ദിവസം മാത്രമാണ് കോടതി അനുവദിച്ചത്. തെളിവെടുപ്പ് ഇനിയും തുടരാനുള്ള സാഹചര്യത്തില്‍ പോലീസിന് ദിലീപിനെ കുറച്ചുദിവസം കൂടി കസ്റ്റഡിയില്‍ കിട്ടിയേ മതിയാകൂ.

Also Read:
ആതിരയുടെ തിരോധാനം: പോലീസ് നോട്ടീസ് പുറത്തിറക്കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actress attack case: Court to consider Dileep's bail plea on Friday, Kochi, News, Conspiracy, Police, Allegation, Court, Kerala, Cinema, Entertainment, Trending.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.