സഹോദരിയെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ചു കൊന്ന കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Feb 3, 2018, 12:46 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.2.2018) ഇരിങ്ങാലക്കുടയില്‍ സഹോദരിയെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സ്വാമി എന്ന് വിളിപ്പേരുള്ള മിഥുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശനിയാഴ്ച രാവിലെ പെണ്‍കുട്ടിയുടെ ഐക്കര കുന്നിലെ വീടിന് മുന്നിലെത്തി കൈ ഞരമ്പ് മുറിച്ചാണ് ഇയാളുടെ ആത്മഹത്യാ ശ്രമം. സംഭവം കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് ഉടന്‍തന്നെ ഇയാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലെ ഓട്ടോ സ്റ്റാന്‍ഡില്‍ വച്ചാണ് കൊരുമ്പിശ്ശേരി സ്വദേശിയായ പുതുക്കാട്ടില്‍ സുജിത് വേണുഗോപാലിനെ ഓട്ടോ ഡ്രൈവറായ മിഥുന്‍ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തിയത്. സുജിത്തിന്റെ മാതൃസഹോദരിയുടെ മകളുടെ പിറകെ നടക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ മുമ്പും വാക്കുതര്‍ക്കമുണ്ടായിട്ടുണ്ട്.
ഇപ്രാവശ്യം വാക്കുതര്‍ക്കം നടക്കുന്നതിനിടെ പ്രകോപിതനായ മിഥുന്‍ ഓട്ടോയില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് സുജിത്തിന്റെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ് അബോധാവസ്ഥയിലായ സുജിത്തിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ സഹകരണ ആശുപത്രിയിലെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. അവിടെ വെച്ചാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ചത്.
കൊലപാതകവുമായി ബന്ധപ്പെട്ട് മിഥുനെ പിടികൂടാനായി പോലീസ് ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും തമിഴ് നാട്ടിലേക്ക് രക്ഷപ്പെട്ടതിനാല്‍ പിടികൂടാനായിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് പോലീസിന്റെ പിടിയിലാകുന്നത്.
Keywords: Accused in murder case attempts suicide, Thiruvananthapuram, News, Local-News, Trending, Murder case, Accused, Police, Crime, Criminal Case, hospital, Treatment, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.