SWISS-TOWER 24/07/2023

പെട്രോള്‍ വാങ്ങാന്‍ ആളില്ല; എസി, വാഷിംഗ് മെഷീന്‍, ലാപ്‌ടോപ്പ്, ബൈക്ക് തുടങ്ങി വമ്പന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് പമ്പുകള്‍

 


ADVERTISEMENT

ഭോപ്പാല്‍: (www.kvartha.com 12.09.2018) രാജ്യത്ത് അനുദിനം പെട്രോള്‍ വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പലരും വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന കാഴ്ചയാണ് കാണുന്നത്. റെക്കോര്‍ഡ് വിലയാണ് ഇപ്പോള്‍ ഇന്ധനത്തിന്. പൊതു വാഹനങ്ങളെയാണ് പലരും യാത്രയ്ക്ക് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തില്‍ പമ്പുകളുടെ നിലനില്‍പ് തന്നെ അവതാളത്തിലാണ്.

അതുകൊണ്ടുതന്നെ ഇന്ധനത്തിന് ഉയര്‍ന്ന നികുതി ചുമത്തുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ മധ്യപ്രദേശില്‍ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തുകൂടി കടന്നു പോകുന്ന വലിയ വാണിജ്യ വാഹനങ്ങളും അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളും ഇതോടെ ഇന്ധനത്തിനായി അടുത്തുള്ള സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്.

 പെട്രോള്‍ വാങ്ങാന്‍ ആളില്ല; എസി, വാഷിംഗ് മെഷീന്‍, ലാപ്‌ടോപ്പ്, ബൈക്ക് തുടങ്ങി വമ്പന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് പമ്പുകള്‍

ഈ സാഹചര്യത്തില്‍ നഷ്ടം നികത്താന്‍ കൂടുതല്‍ അളവില്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് വിവിധ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പമ്പുകള്‍. എസി, വാഷിംഗ് മെഷീന്‍, ലാപ്‌ടോപ്പ്, ബൈക്ക് തുടങ്ങി നിരവധി സമ്മാനങ്ങളാണ് പമ്പുടമകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

100 ലിറ്റര്‍ ഡീസല്‍ അടിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് സൗജന്യമായി പ്രഭാത ഭക്ഷണവും ഡിസ്‌കൗണ്ടുകളും ചില പമ്പുകള്‍ നല്‍കുന്നുണ്ട്. 5000 ലിറ്റര്‍ ഡീസല്‍ അടിക്കുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍, വാച്ച് എന്നിവ സമ്മാനമായി ചില പമ്പുകള്‍ നല്‍കുന്നു. 25,000 ലിറ്റര്‍ ഡീസല്‍ വാങ്ങുന്നവര്‍ക്ക് ഓട്ടോമാറ്റിക് വാഷിംഗ് മെഷീനാണ് സമ്മാനമായി നല്‍കുന്നത്. 50,000 ലിറ്റര്‍ ഡീസലിന് എസി, ലാപ്‌ടോപ്പ് എന്നിവയും സമ്മാനമായി നല്‍കുന്നു. ഒരു ലക്ഷം ലിറ്റര്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് ബൈക്കും സ്‌കൂട്ടറുമാണ് ബമ്പര്‍ സമ്മാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: AC, washing machine and bike! VAT-affected petrol pumps of MP offer deals on fuel, Bhoppal, News, Madhya pradesh, Record, Vehicles, Passengers, Compensation, Business, Trending, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia