ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജോസഫ് ആന്റണി
(www.kvartha.com 20.07.2018) ജൂലൈ ഒന്നിലെ പാതിരാത്രിയില്‍ അരുംകൊല ചെയ്യപ്പെട്ട അഭിമന്യു ഒരു ചോദ്യചിഹ്നമായി കേരള മനസാക്ഷിയുടെ മുന്നില്‍ നിലകൊള്ളുന്നു. വര്‍ഗീയ സംഘടനകള്‍ നടത്തിയതെന്നു പറയപ്പെടുന്ന ഈ കൊലപാതകത്തിലെ പ്രതികളെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. മൊത്തം മുപ്പത് പ്രതികള്‍. അതില്‍ പതിനഞ്ചുപേര്‍ നേരിട്ടു കൃത്യത്തില്‍ പങ്കെടുത്തവര്‍. ഇതുവരെ പിടിയിലായവര്‍ പന്ത്രണ്ടുപേര്‍. ഒന്നാം പ്രതി മുഹമ്മദും പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്.
സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയിലെ അംഗമായിരുന്നു അഭിമന്യു. ആ യുവാവ് അവസാനമായി എഴുതിയ 'വര്‍ഗീയത തുലയട്ടെ' എന്ന മുദ്രാവാക്യം നാടാകെ പതിച്ചതുകൊണ്ടോ അഭിമന്യുവിന്റെ പേരില്‍ ലൈബ്രറി തുടങ്ങിയതുകൊണ്ടോ അവന്റെ കുടുംബത്തിന് വീടുവെച്ചു നല്‍കിയതുകൊണ്ടോ ഈ പാതിരാക്കൊലപാതകം നമ്മുടെ മനസ്സുകളില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കുത്തരം ലഭിക്കുന്നില്ല.
ഘാതകരെ അറസ്റ്റ് ചെയ്യുന്നത് ഒരു ത്രില്ലര്‍ മൂവി പോലെ എന്തിനു നീട്ടി കൊണ്ടുപോകുന്നു? ഒന്നാം പ്രതി ഉള്‍പ്പെടെ മിക്ക പ്രതികളും കസ്റ്റഡിയില്‍ ഉണ്ടായിട്ടും ഒറ്റക്കുത്തിനു അഭിമന്യുവിന്റെ ജീവനപഹരിച്ച കൊലയാളിയെ തിരിച്ചറിയാന്‍ പോലീസിന് കഴിയാത്തതെന്തുകൊണ്ട് ?പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിലുണ്ടാകുന്ന കാലതാമസം പ്രയോജനം ചെയ്യുന്നതാര്‍ക്ക്? ജനങ്ങള്‍ക്കിടയില്‍ മാത്രമല്ല തങ്ങളുടെ സംഘടനയിലും ഇക്കാര്യത്തില്‍ വളര്‍ന്നുവരുന്ന അതൃപ്തി എന്തേ നേതാക്കള്‍ കാണാതെ പോകുന്നത്? തങ്ങള്‍ അന്വേഷണത്തില്‍ തൃപ്തരാണെന്നു ഇടയ്ക്കിടെ പ്രസ്താവനയിറക്കുന്നത് സ്വയം ബോധ്യപ്പെടുത്തുവാനാണോ?
ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നു പറയപ്പെടുന്ന ആ അരുംകൊലയുടെ യഥാര്‍ത്ഥ കാരണം വെറുമൊരു ചുവരെഴുത്തു മാത്രമാണോ? എന്തിനു വേണ്ടിയായിരുന്നു അഭിമന്യുവിനെ അടിയന്തിരമായി നാട്ടില്‍നിന്നും വിളിച്ചുവരുത്തിയത്? ഈ കൃത്യത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടുമോ?
അഭിമന്യുവിന്റെ കൊല പെട്ടെന്നുള്ള ദേഷ്യത്തില്‍ സംഭവിച്ചതല്ല എന്നുള്ളത് പകല്‍പോലെ വ്യക്തമാണ്. ക്യാമ്പസിലേവര്‍ക്കും പ്രിയങ്കരനായിരുന്നു അഭിമന്യു. എന്നാലും അവന് ശത്രുക്കള്‍ ഒട്ടും കുറവായിരുന്നില്ല എന്നതിനു തെളിവാണല്ലോ കത്തിമുനയില്‍ പിടഞ്ഞുതീര്‍ന്ന ആ ജീവിതം. ആരുടെ നിര്‍ദേശ പ്രകാരമായിരിക്കും മുഹമ്മദ് സി.പി.എം. അനുഭാവിയായി അഭിനയിച്ചത്? അഭിമന്യുവുമായി നേരത്തേ സംഘര്‍ഷമുണ്ടാക്കിയിട്ടുള്ള മുഹമ്മദ് അടുത്ത കാലത്തായി അഭിമന്യുവുമായി ചങ്ങാത്തത്തിലായിരുന്നു. ഇതു വിരല്‍ ചൂണ്ടുന്നത് ഒരു ആസൂത്രകനിലേക്കാണ്. മുന്‍കൂട്ടി തയ്യാറാക്കിയ ഒരു പദ്ധതി അനുസരിച്ചു അരങ്ങേറിയ മനുഷ്യത്വ രഹിതമായ അരുംകൊലയായിരുന്നു അത്. ഒരിക്കലും നടക്കാന്‍ പാടില്ലാതിരുന്ന ഒന്ന്. മഹാരാജാസ് പോലെ മഹത്തായ പാരമ്പര്യം പേറുന്ന കലാലയത്തിനുണ്ടായ തീരാക്കളങ്കം.
സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇടുക്കി വട്ടവടയിലെ ഒരു നിര്‍ധന കുടുംബത്തിലെ അംഗമായിരുന്നു അവന്‍. കുടുംബത്തിന്റെ ഏക പ്രതീക്ഷ. അഭിമന്യുവിന്റെ ഘാതകര്‍ ഒരിക്കലും നിയമത്തിന്റെ ഉരുക്കുമുഷ്ടിയില്‍ നിന്നും രക്ഷപ്പെടാന്‍ അനുവദിക്കപ്പെടരുത്. രാഷ്ട്രീയ ചൂതാട്ടത്തിലെ വെറുമൊരു കരു മാത്രമായി തീരരുത് ആ യുവാവിന്റെ ജീവന്‍. ഇത്തരം ക്രൂരകൃത്യങ്ങള്‍ ഇനി കേരളത്തില്‍ നടക്കാതിരിക്കണമെങ്കില്‍ യാതൊരു ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങാത്ത കര്‍ശനമായ നടപടികളാണാവശ്യം. അതിനു കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറാകുമെന്ന് ജനങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നു. അഭിമന്യുവിന്റെ കുടുംബത്തിന്റെ കണ്ണുനീര്‍ വെറുതെയാകരുത്. മകന്റെ ജീവന്റെ പ്രതിഫലമായി അവര്‍ക്ക് വീടും സ്ഥലവുമല്ല വേണ്ടത്. അതിലും പ്രധാനമായി നീതിയാണ്.
Keywords: Kerala, Article, Trending, Murder, Police, Custody, CPM, Politics, Joseph Antony, Abhimanyu murder; What are the realities of behind
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

