പി വി അന്‍വര്‍ എം എല്‍ എ 50 ലക്ഷം തട്ടിയത് മറ്റൊരാളുടെ ക്രഷര്‍ കാട്ടി
Feb 10, 2018, 13:30 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 10.02.2018) കര്‍ണാടകയില്‍ ക്രഷര്‍ യൂണിറ്റില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പ്രവാസി മലയാളിയില്‍ നിന്ന് പി വി അന്‍വര്‍ എംഎല്‍എ അരക്കോടി രൂപ തട്ടിയെടുത്തുവെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ചേരി പൊലീസ് കര്‍ണാടക ബല്‍ത്തങ്ങാടിയില്‍ എത്തി.
ബല്‍ത്തങ്ങാടി പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിൽ അന്‍വറിന്റെ പേരില്‍ ബല്‍ത്തങ്ങാടിയില്‍ ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയതായും ഇവിടെ മറ്റൊരാളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കെ ഇ ക്രഷര്‍ എന്ന യൂണിറ്റ് കാട്ടി തെറ്റിദ്ധരിപ്പിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ക്രഷര്‍ യൂണിറ്റില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് അരക്കോടി രൂപ തട്ടിയെടുത്തുവെന്നാണ് സലീം മഞ്ചേരി എന്നയാൾ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 2012ലാണ് സംഭവമെന്നും ആ സമയത്ത് അന്‍വറിന്റെ കൈയില്‍ ക്രഷര്‍ ഉണ്ടായിരുന്നില്ലെന്നുമാണ് പരാതിക്കാരൻ പറയുന്നത്. 2015ല്‍ മറ്റൊരു ക്രഷര്‍ എംഎല്‍എ ഏറ്റെടുത്തിരുന്നതായും എന്നാല്‍ ഇതിന്റെ പേര് കെ ഇ എന്നായിരുന്നില്ലെന്നും സലീം ആരോപിച്ചു. കോടതി നിര്‍ദേശപ്രകാരമാണ് മഞ്ചേരി പൊലീസ് കേസെടുത്ത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cheating Case against PV Anwar MLA, Kozhikode, News, Local-News, Karnataka, Trending, Police, Probe, Court, Complaint, Kerala.
Keywords: Cheating Case against PV Anwar MLA, Kozhikode, News, Local-News, Karnataka, Trending, Police, Probe, Court, Complaint, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

