യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകം: സിപിഐ അനുഭാവികളും അയല്‍വാസികളുമായ 5 പേര്‍ പിടിയില്‍; രാഷ്ട്രീയ കൊലപാതകമല്ലെന്നും വിദ്യാഭ്യാസകാലം മുതലുള്ള വ്യക്തിവൈരാഗ്യമെന്നും പോലീസ്
Feb 26, 2018, 10:32 IST
ADVERTISEMENT
മണ്ണാര്‍ക്കാട്: (www.kvartha.com 26.02.2018) പാലക്കാട് മണ്ണാര്‍കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറി(23) ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ പിടിയില്‍. കുന്തിപ്പുഴ നമ്പിയന്‍കുന്ന് സ്വദേശികളായ സിപിഐ അനുഭാവികളും സഫീറിന്റെ അയല്‍വാസികളുമാണ് പിടിയിലായത്. അതേസമയം രാഷ്ട്രീയ കൊലപാതകമല്ലെന്നും വിദ്യാഭ്യാസകാലം മുതലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും പോലീസ് വ്യക്തമാക്കി.
ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെ കോടതിപ്പടിയിലെ തുണിക്കടയില്‍ നില്‍ക്കുമ്പോള്‍, സഫീറിനെ പിന്നിലൂടെ എത്തിയ സംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ വറോടന്‍ സിറാജുദീന്റെ മകനും വസ്ത്രവ്യാപാരിയുമാണു സഫീര്‍. കുന്തിപ്പുഴ മത്സ്യ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് സിപിഐ മുസ്ലിം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് സഫീറിന്റെ കൊലപാതകം. സാരമായി പരിക്കേറ്റ സഫീറിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അഞ്ചു കുത്തുകളാണ് സഫീറിന്റെ ശരീരത്തിലുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. ഓട്ടോറിക്ഷയിലാണ് അക്രമിസംഘം സ്ഥലത്തെത്തിയത്. പിടിയിലായവര്‍ക്ക് ഗുണ്ടാബന്ധമുള്ളതായും പോലീസ് സ്ഥിരീകരിച്ചു. സഫീറിന്റെ പിതാവ് സിറാജുദീന്റെ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം നേരത്തെ ഉണ്ടായിട്ടുണ്ട്. സ്ഥലത്തു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കനത്ത പോലീസ് കാവലേര്‍പ്പെടുത്തിയിരിക്കയാണ്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെ മണ്ണാര്‍ക്കാട്ട് നിയോജക മണ്ഡലത്തില്‍ മുസ്ലീംലീഗ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Safeer murder case; Five custody, Politics, Murder case, Crime, Criminal Case, Muslim-League, Trending, CPI, News, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.