ജമ്മു കശ്മീരിലെ സുന്ജ്വാനില് സൈനിക ക്യാംപിനുനേരെ നടന്ന ഭീകരാക്രമണത്തില്‍ ജവാന് മരിച്ചു; മകള്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്
Feb 10, 2018, 11:24 IST
ADVERTISEMENT
ശ്രീനഗര്‍: (www.kvartha.com 10.02.2018) ജമ്മു കശ്മീരിലെ സുന്ജ്വാനില് സൈനിക ക്യാംപിനുനേരെ ഭീകരാക്രമണം. ശനിയാഴ്ച പുലര്‍ച്ചെ 4.55നാണ് ആക്രമണം നടന്നത്. ജമ്മു കശ്മീരിലെ സുന്‍ജ്വാനിലെ സൈനിക ക്യാംപിലെ കുടുംബ ക്വാര്‍ട്ടേഴ്സിലേക്കു കടന്ന ഭീകരര്‍ സൈനികര്‍ക്കും വീട്ടുകാര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയോടെ ഭീകരര്‍ ക്യാംപില്‍ നുഴഞ്ഞുകയറിട്ടുണ്ടാകുമെന്നാണു കരുതുന്നത്. ആക്രമണത്തില്‍ ജവാന് കൊല്ലപ്പെട്ടതായും ഇദ്ദേഹത്തിന്റെ മകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെന്നു സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഈ വര്‍ഷം മേഖലയില്‍ സംഘം നടത്തുന്ന ആദ്യ ആക്രമണമാണ് ഇതെന്ന് പോലീസ് പറഞ്ഞു. ആക്രമം നടന്ന പ്രദേശത്തുനിന്നും 500 മീറ്റര്‍ അകലെയായി സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
സംശയകരമായ നീക്കം ശ്രദ്ധയില്‍പെട്ടയുടന്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഭീകരരും വെടിവച്ചു. ഇതോടെ രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്. ഭീകരരെ സൈന്യം വളഞ്ഞതായും പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നുമാണു റിപ്പോര്‍ട്ട്. 2013ല്‍ അഫ്സല് ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ വാര്‍ഷിക ദിനമായിരുന്നു വെള്ളിയാഴ്ച. ഇതുമായി ബന്ധപ്പെട്ടായിരിക്കാം ആക്രമണമെന്നാണു നിഗമനം.
നിരവധി സ്കൂളുകളും ക്വാര്‍ട്ടേഴ്സുകളും പ്രവര്‍ത്തിക്കുന്ന സൈനിക ക്യാംപാണിത്. പത്തുവര്‍ഷം മുന്‍പ് ഇവിടെയുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ എല്ലായിടത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Keywords: Srinagar, National, News, Attack, Gun attack, Trending, Terrorists, Killed, Injured, Hospital, Police, Soldier Killed In Terror Attack At Army Camp In Jammu's Sunjwan.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.