2011 ല്‍ നിര്‍മാതാവിന്റെ ഭാര്യയായ നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷനല്ല; ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ പള്‍സര്‍ സുനി തനിച്ച് പ്ലാന്‍ ചെയ്തതെന്ന് പോലീസ്
Jul 21, 2017, 11:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 21.07.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാനപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറും സംഘവും 2011ല്‍ കൊച്ചിയില്‍ വെച്ച് തന്നെ നിര്‍മാതാവിന്റെ ഭാര്യയായ നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തിനു പിന്നില്‍ ക്വട്ടേഷനില്ലെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നടിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക് മെയില്‍ ചെയ്യാന്‍ പദ്ധതിയിട്ടത് സുനി ഒറ്റയ്ക്കാണെന്നും പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. സുനിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലെത്തിയ ഈ നിഗമനങ്ങള്‍ സ്ഥിരീകരിക്കാന്‍ കൂട്ടുപ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചു.
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു സ്ഥിരീകരിച്ചതിനു പിന്നാലെയാണ് 2011ല്‍ നടന്ന സംഭവത്തെ കുറിച്ചും പോലീസ് അന്വേഷണം നടത്തിയത്. കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനെത്തിയ നടിയെ തട്ടിക്കൊണ്ടു പോകാന്‍ പള്‍സര്‍ സുനിയും സംഘവും ശ്രമിച്ചെന്ന നിര്‍മാതാവ് ജോണി സാഗരികയുടെ പരാതിയിലായിരുന്നു അന്വേഷണം. അതേസമയം പള്‍സര്‍ സുനിയും സംഘവും വലവീശിനിന്നിരുന്നത് നിര്‍മാതാവിന്റെ ഭാര്യയായ നടിയായിരുന്നില്ലെന്നും മറിച്ച് യുവസംവിധായകന്റെ ഭാര്യയായ നടിയെ ആണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഈ സംഭവവും ക്വട്ടേഷന്‍ പ്രകാരമാണു നടപ്പാക്കാന്‍ ശ്രമിച്ചതെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തതോടെയാണു സംഭവത്തിനു പിന്നിലെ ക്വട്ടേഷന്‍ സാധ്യതകള്‍ അന്വേഷണസംഘം തള്ളിക്കളയുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്താനും പിന്നീട് ഇതുപയോഗിച്ചു ബ്ലാക്‌മെയില്‍ ചെയ്യാനുമുളള പദ്ധതിയിട്ടതു സുനി ഒറ്റയ്ക്കാണെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു.
പൊന്നുരുന്നിയിലെ വാടകവീടു കേന്ദ്രീകരിച്ചാണു തട്ടിക്കൊണ്ടു പോകലിനുളള ഗൂഢാലോചന സുനിയും കൂട്ടരും ചേര്‍ന്ന് നടത്തിയതെന്നും അന്വേഷണസംഘം കണ്ടെത്തി. നടിയെ തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിച്ച ദിവസം നടിക്കൊപ്പം മറ്റൊരു ചലച്ചിത്ര നടി കൂടി അപ്രതീക്ഷിതമായി എത്തിയതാണ് സുനിയുടെ പദ്ധതി പൊളിയാന്‍ കാരണമായത്.
അതേസമയം ഈ സംഭവത്തെ പറ്റി സുനി നടന്‍ ദിലീപിനോടു പറഞ്ഞിരുന്നോ എന്ന കാര്യം വ്യക്തമായിട്ടില്ല. സുനിയുടെ കൂട്ടുപ്രതികളായ മറ്റു നാലുപേരെ കൂടി ചോദ്യം ചെയ്യുന്നതിലൂടെ ഇതുള്‍പ്പെടെയുള്ള ചില കാര്യങ്ങളിലുള്ള അവ്യക്തത അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണു പോലീസ്.
അതേസമയം പള്‍സര്‍ സുനിയുടെ പക്കല്‍ കൂടുതല്‍ പേരുടെ നഗ്ന ദൃശ്യങ്ങളുണ്ടെന്ന് പോലീസ് സംശയിക്കുന്നു. നേരത്തെയും ഇതുപോലെ പ്രമുഖരെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചിരുന്നുവെന്നും അന്വേഷണം സംഘം കണക്കുകൂട്ടുന്നു.
അതിനിടെ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ കഴിഞ്ഞദിവസം അന്വേഷണസംഘം ചോദ്യം ചെയ്തപ്പോള്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ പല നിര്‍ണായകവിവരങ്ങളും ലഭിച്ചുവെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 2011 actress abduction case no quotation Suni police, Kochi, News, Crime, Director, Custody, Cinema, Entertainment, Trending, Kerala.

Also Read:
പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവത്തില്‍ പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 2011 actress abduction case no quotation Suni police, Kochi, News, Crime, Director, Custody, Cinema, Entertainment, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.