കാസര്‍കോട്ടെ തുടര്‍ച്ചയായ കൊലപാതകങ്ങള്‍ക്ക് തുമ്പുണ്ടാക്കി പോലീസ്; സുബൈദ വധക്കേസില്‍ 2 പ്രതികള്‍ പിടിയില്‍, തൊണ്ടി മുതലുകള്‍ കണ്ടെത്തി, കൊലയ്ക്ക് പ്രേരിപ്പിച്ചത് പണത്തോടും പൊന്നിനോടുമുള്ള അടങ്ങാത്ത മോഹം

 


ADVERTISEMENT

കാസര്‍കോട്: (www.kvartha.com 02.02.2018) പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ (60) കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍. പ്രതികളെ പിടിച്ച കാര്യം നോര്‍ത്ത് സോണ്‍ ഡിജിപി രാജേഷ് ദിവാന്‍ ആണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

കേസിലെ ഒന്നാം പ്രതി മധൂര്‍ പടഌിലെ കുഞ്ചാര്‍ കോട്ടക്കണ്ണിയില്‍ കെ.എം അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ (26), രണ്ടാം പ്രതി പടഌകുതിരപ്പാടിയിലെ പി. അബ്ദുല്‍ അസീസ് എന്ന ബാവ അസീസ് (23) എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കേസില്‍ ഇനി രണ്ടു പേരെ കൂടി കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

 കാസര്‍കോട്ടെ തുടര്‍ച്ചയായ കൊലപാതകങ്ങള്‍ക്ക് തുമ്പുണ്ടാക്കി പോലീസ്; സുബൈദ വധക്കേസില്‍ 2 പ്രതികള്‍ പിടിയില്‍, തൊണ്ടി മുതലുകള്‍ കണ്ടെത്തി, കൊലയ്ക്ക് പ്രേരിപ്പിച്ചത് പണത്തോടും പൊന്നിനോടുമുള്ള അടങ്ങാത്ത മോഹം

കൊല നടത്തിയത് ഖാദറും പിടിയിലാകാനുള്ള മറ്റൊരു പ്രതിയും ചേര്‍ന്നാണെന്ന് പോലീസ് അറിയിച്ചു. ക്ലോറോഫോം ഉപയോഗിച്ച തുണി 10 മിനുട്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചാണ് സുബൈദയെ കൊലപ്പെടുത്തിയത്.

സുബൈദ മുമ്പ് നോക്കിനടത്തിയിരുന്ന ഗള്‍ഫുകാരന്റെ വാടകക്വാര്‍ട്ടേഴ്‌സ് ആവശ്യപ്പെട്ടാണ് പ്രതികള്‍ വീട്ടിലെത്തിയത്. തനിച്ചുതാമസിക്കുന്ന സുബൈദയുടെ കാതിലും കഴുത്തിലും ആഭരണങ്ങള്‍ കണ്ടതോടെ കൂടുതല്‍ സ്വര്‍ണവും പണവും ഇവരുടെ പക്കലുണ്ടാകുമെന്ന് പ്രതികള്‍ കരുതുകയും 24 മണിക്കൂറിനുള്ളില്‍ കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നു.

 കാസര്‍കോട്ടെ തുടര്‍ച്ചയായ കൊലപാതകങ്ങള്‍ക്ക് തുമ്പുണ്ടാക്കി പോലീസ്; സുബൈദ വധക്കേസില്‍ 2 പ്രതികള്‍ പിടിയില്‍, തൊണ്ടി മുതലുകള്‍ കണ്ടെത്തി, കൊലയ്ക്ക് പ്രേരിപ്പിച്ചത് പണത്തോടും പൊന്നിനോടുമുള്ള അടങ്ങാത്ത മോഹം

ക്വാര്‍ട്ടേഴ്‌സ് അന്വേഷിച്ചെത്തിയ സംഘത്തിന് സുബൈദ മുമ്പ് നോക്കിനടത്തിയിരുന്ന ക്വാര്‍ട്ടേഴ്‌സ് ഇവര്‍ക്ക് കാണിച്ചുകൊടുത്തു. തുടര്‍ന്ന് പ്രതികള്‍ സുബൈദയുടെ വീടും പരിസരവും വീക്ഷിക്കുകയും ജനുവരി 17 ന് മറ്റൊരു ചുവന്ന സ്വിഫ്റ്റ് കാറില്‍ ഉച്ചയ്ക്ക് 12 മണിയോടെ ചെക്കിപ്പള്ളത്തെ വീട്ടിലെത്തുകയുമായിരുന്നു. 

എന്നാല്‍ വീട് പൂട്ടിക്കിടക്കുന്നത് കണ്ട് തിരിച്ചുപോകും വഴി സുബൈദ ബസിറങ്ങി നടന്നുവരുന്നത് കണ്ട പ്രതികള്‍ സുബൈദയെ പിന്തുടര്‍ന്ന് വരികയും സുബൈദ വാതില്‍ തുറന്ന് അകത്തു കടന്ന ഉടനെ അബ്ദുല്‍ ഖാദറും മൂന്നാം പ്രതിയും കാറില്‍ നിന്നിറങ്ങി വീടിനകത്തേക്ക് കയറുകയും മറ്റ് രണ്ട് പേര്‍ കാര്‍ മുന്നോട്ടെടുത്ത് പാര്‍ക്ക് ചെയ്യുകയും ചെയ്തു.

വീടിനകത്തു കയറിയ അസീസ് തലേദിവസം കണ്ട പരിചയത്തില്‍ സുബൈദയെ വിളിക്കുകയും ക്വാര്‍ട്ടേഴ്‌സിന്റെ കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞപ്പോള്‍ അകത്തു കയറിയിരിക്കാന്‍ സുബൈദ ക്ഷണിക്കുകയും ചെയ്തു.

 കാസര്‍കോട്ടെ തുടര്‍ച്ചയായ കൊലപാതകങ്ങള്‍ക്ക് തുമ്പുണ്ടാക്കി പോലീസ്; സുബൈദ വധക്കേസില്‍ 2 പ്രതികള്‍ പിടിയില്‍, തൊണ്ടി മുതലുകള്‍ കണ്ടെത്തി, കൊലയ്ക്ക് പ്രേരിപ്പിച്ചത് പണത്തോടും പൊന്നിനോടുമുള്ള അടങ്ങാത്ത മോഹം

തുടര്‍ന്ന് രണ്ടു പേരും വീടനകത്തു കയറി. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. ഇതോടെ നാരങ്ങാ വെള്ളമുണ്ടാക്കാമെന്ന് പറഞ്ഞ് അടുക്കളയിലേക്ക് പോയ സുബൈദ നാരങ്ങാ വെള്ളം തയ്യാറാക്കി വരുന്നതിനിടയില്‍ മൂന്നാം പ്രതി ക്ലോറോഫോം ആണെന്ന് ഖാദറിനോട് പറഞ്ഞ് ഒരു ദ്രാവകം കൈയ്യില്‍ കരുതിയ തുണിയില്‍ ഒഴിച്ച് തയ്യാറായി നില്‍ക്കുകയും ചെയ്തു. നാരങ്ങ വെള്ളവുമായി വന്ന സുബൈദയെ പിന്നില്‍ നിന്നും മുഖത്ത് തുണി കൊണ്ട് പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി.

പിന്നീട് സുബൈദയെ നിലത്തുകിടത്തിയ ഒന്നും മൂന്നും പ്രതികള്‍ സുബൈദ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുത്ത് കൈയ്യും കാലും തുണി കൊണ്ട് കെട്ടി വീടിനകത്തെ അലമാര പരിശോധിക്കുകയും വീടിന്റെ പൂട്ടുംതാക്കോലും ഉപയോഗിച്ച് പുറത്തു നിന്ന് പൂട്ടി അവിടെ സജ്ജമായി നിന്നിരുന്ന കാറില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു.

സുബൈദയെ കൊലപ്പെടുത്തിയത് പൊന്നും പണവും ആഗ്രഹിച്ചാണെന്ന് പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തി. കൊലപ്പെടുത്തിയശേഷം സുബൈദയുടെ ദേഹത്തു നിന്നും അഞ്ചരപ്പവന്റെ ആഭരണങ്ങളാണ് ഇവര്‍ അടിച്ചെടുത്തത്.

 കാസര്‍കോട്ടെ തുടര്‍ച്ചയായ കൊലപാതകങ്ങള്‍ക്ക് തുമ്പുണ്ടാക്കി പോലീസ്; സുബൈദ വധക്കേസില്‍ 2 പ്രതികള്‍ പിടിയില്‍, തൊണ്ടി മുതലുകള്‍ കണ്ടെത്തി, കൊലയ്ക്ക് പ്രേരിപ്പിച്ചത് പണത്തോടും പൊന്നിനോടുമുള്ള അടങ്ങാത്ത മോഹം

വീട് അന്വേഷിച്ചെത്തിയപ്പോള്‍ ഐ 20 കാറിലാണ് പ്രതികള്‍ വന്നത്. രണ്ട് കാറുകളും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. സുബൈദയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ദേഹത്തെ ആഭരണങ്ങളെല്ലാം ഊരിയെടുത്ത് അലമാരയും മറ്റും പരിശോധിച്ചെങ്കിലും ഇവര്‍ക്ക് മറ്റൊന്നും കിട്ടിയില്ല. കൃത്യം നടന്ന അന്നു തന്നെ കാസര്‍കോട്ടെത്തിയ പ്രതികള്‍ ആഭരണങ്ങള്‍ വില്‍പന നടത്തി പണം പങ്കിട്ടെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇപ്പോള്‍ അറസ്റ്റിലായ ഒന്നാം പ്രതി ഖാദര്‍ കുറച്ചുകാലം സംഭവം നടന്ന സ്ഥലത്തെ മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടില്‍ ജോലിക്ക് നിന്നതിന്റെ പരിചയവും പ്രതികള്‍ക്ക് സഹായകമായിരുന്നു.

വിറ്റ സ്വര്‍ണം മുഴുവന്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസ് തെളിയിക്കുന്നതിന് സമീപ പ്രദേശങ്ങളില്‍ നിന്നും പരിസരവാസികളില്‍ നിന്നും വിവരം ശേഖരിക്കുകയും കേരളത്തിലെയും അയല്‍സംസ്ഥാനങ്ങളിലെയും കുറ്റവാളികളെ കുറിച്ചുള്ള വിവരശേഖരണവും പോലീസ് നടത്തിയിരുന്നു. ശാസ്ത്രീയമായ തെളിവു ശേഖരണമാണ് കേസിന്റെ കാര്യത്തില്‍ അവലംബിച്ചതെന്ന് പോലീസ് പറഞ്ഞു.

ജനുവരി 19 ന് ഉച്ചയോടെയാണ് സുബൈദയെ ചെക്കിപ്പള്ളത്തെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ ബന്ധിച്ച നിലയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ. ദാമോദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം അന്വേഷണം നടത്തിവരികയായിരുന്നു. കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവ് സംഭവസ്ഥലം സന്ദര്‍ശിക്കുകയും നോര്‍ത്ത് സോണ്‍ ഡിജിപി രാജേഷ് ദിവാന്റെ നിര്‍ദേശ പ്രകാരം അന്വേഷണച്ചുമതല ഡിവൈഎസ്പിയെ ഏല്‍പിക്കുകയുമായിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഘാതകരെ തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞത്. സുബൈദ പ്രതികള്‍ക്ക് കുടിക്കാന്‍ നല്‍കിയ നാരങ്ങാ വെള്ളം നിറച്ച ഗ്ലാസുകളില്‍ പതിഞ്ഞ ഉമിനീരിന്റെ അംശവും മറ്റ് തെളിവുകളും പരിശോധിച്ചതോടെയാണ് ഘാതകരെ കണ്ടെത്താനുള്ള വഴികള്‍ തെളിഞ്ഞത്.

നോര്‍ത്ത് സോണ്‍ ഡിജിപി രാജേഷ് ദിവാന്‍, ഐ ജി ദിനേശ് കശ്യപ്, ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആണ് പ്രതികളെ അറസ്റ്റു ചെയ്തത്.

കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ. ദാമോദരന്‍, ബേക്കല്‍ സി ഐ വി.കെ വിശ്വംഭരന്‍, ഹൊസ്ദുര്‍ഗ് സി ഐ സി.കെ സുനില്‍കുമാര്‍, കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം, ബേക്കല്‍ എസ് ഐ വിപിന്‍, എ എസ് ഐ മധുമദനന്‍, എസ് ഐമാരായ ഫിലിപ്പ് തോമസ്, ദിനേശന്‍, ജയരാജന്‍, നാരായണന്‍, ബാലകൃഷ്ണന്‍, ബാലചന്ദ്രന്‍, മോഹനന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രകാശന്‍, അബൂബക്കര്‍, സുരേഷ്, ശിവകുമാര്‍, ശ്രീജിത്ത്, ഓസ്റ്റിന്‍ തമ്പി, ഗോകുല്‍, ദീപക്, ഹരിപ്രസാദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

കൊലപാതകം നടന്ന് 15 ദിവസത്തിനുള്ളില്‍ ആണ് സുബൈദയുടെ ഘാതകരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കാസര്‍കോട്ട് തുടര്‍ച്ചയായി മൂന്ന് വീട്ടമ്മമാരെ നിഷ്‌കരുണം കൊലചെയ്യുകയും ഒരു വീട്ടമ്മയെ ബോധം കെടുത്തി കവര്‍ച്ച നടത്തുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടാവുകയും പ്രതികളെയൊന്നും പിടികൂടാന്‍ കഴിയാത്ത സാഹചര്യം സംജാതമാവുകയും ചെയ്തതോടെ ജില്ലാ പോലീസ് ചീഫിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു .

ഏറ്റവുമൊടുവില്‍ നടന്ന സുബൈദ വധക്കേസില്‍ രണ്ട് പ്രതികളെ കൃത്യം നടന്ന് 15 ദിവസം പിന്നിടുമ്പോള്‍ തൊണ്ടി മുതല്‍ സഹിതം പിടികൂടാന്‍ കഴിഞ്ഞത് കേരളാ പോലീസിന് തന്നെ അഭിമാനമുണ്ടാക്കുന്നതായിരുന്നു. കേസ് തെളിയിച്ച ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണിനും കേസ് തെളിയിക്കാന്‍ പ്രവര്‍ത്തിച്ച കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ.ദാമോദരന്‍, ബേക്കല്‍ സി ഐ വി.കെ വിശ്വംഭരന്‍, ഹൊസ്ദുര്‍ഗ് സി ഐ സി.കെ സുനില്‍ കുമാര്‍, കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം, ഷാഡോ പോലീസ്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവര്‍ക്കും എഡിജിപി അഭിനന്ദനം അറിയിച്ചു.

സുബൈദ വധക്കേസ് നടന്നതു മുതല്‍ പ്രത്യേക സംഘത്തെ നിയമിച്ചു കൊണ്ടാണ് അന്വേഷണം നടത്തിവന്നതെന്ന് എഡിജിപി പറഞ്ഞു.

എല്ലാ ദിവസവും ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് അന്വേഷണത്തിന്റെ അവലോകന യോഗവും നടന്നതായി ഐജി ദിനേന്ദ്ര കശ്യപും ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണും പറഞ്ഞു. നാലു തവണയാണ് ഐ ജി ദിനേന്ദ്ര കശ്യപ് കേസ് അന്വേഷണത്തിന്റെ ഭാഗമായി ജില്ലയിലെത്തിയത്. പ്രതികള്‍ എത്തിയ രണ്ട് കാറുകളും കവര്‍ച്ച ചെയ്ത മുഴുവന്‍ സ്വര്‍ണാഭരണങ്ങളും കണ്ടെത്താന്‍ കഴിഞ്ഞതും കേസ് അന്വേഷണത്തിന് തുമ്പാകുന്ന രീതിയില്‍ നടത്തിയ ശാസ്ത്രീയ അന്വേഷണവും പോലീസിന് അഭിമാനകരമായ നേട്ടമുണ്ടാക്കി.

അന്വേഷണത്തിന്റെ ഭാഗമായി രണ്ടു പേരെ ഹൈദരാബാദില്‍ നിന്നും രണ്ടു പേരെ മഹാരാഷ്ട്രയില്‍ നിന്നും കൊണ്ടുവന്ന് ചോദ്യം ചെയ്തതായും പോലീസ് പറഞ്ഞു. അന്വേഷണ സംഘങ്ങള്‍ ഓരോ സംസ്ഥാനങ്ങളിലായി കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.

ഇതോടൊപ്പം തന്നെ ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും എഡിജിപി വ്യക്തമാക്കിയത് പോലീസിനെതിരെയുള്ള വിമര്‍ശനത്തിന് ഒരു പരിധിവരെ തടയിടാന്‍ സാധിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Subaida murder case; Accused arrested, Kasaragod, Arrest, Trending, Crime, Criminal Case, Murder case, Police, Kerala, Press meet.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia