ദിലീപ് രണ്ടാംപ്രതി; അറസ്റ്റിലേക്ക് നയിച്ചത് നിഷേധിക്കാനാകാത്ത 19 തെളിവുകള്‍, ബലാത്സംഗം ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തി, ജീവപര്യന്തം തടവിന് സാധ്യത
Jul 11, 2017, 10:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 11.07.2017) നടി ആക്രമിച്ച കേസില്‍ ജനപ്രിയ നടന്‍ ദിലീപിനെ രണ്ടാംപ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പിച്ചത്. നിഷേധിക്കാനാകാത്ത 19 തെളിവുകളാണ് ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗൂഢാലോചന ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ തെളിയിക്കാനുതകുന്ന കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇപ്പോള്‍ 11-ാം പ്രതിയായ ദിലീപ് അധിക കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ രണ്ടാം പ്രതിയാകും. നടിയെ ആക്രമിച്ച പള്‍സര്‍ സുനിയാണ് (സുനില്‍കുമാര്‍) കേസില്‍ ഒന്നാം പ്രതി.
പള്‍സര്‍ സുനിക്ക് ആദ്യം രണ്ടു ലക്ഷം രൂപ നല്‍കിയത് ദിലീപിന്റെ ഉറ്റബന്ധുവാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങളും തെളിവായി. സുനിയുടെ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങളാണിതെന്നാണു സൂചന. ക്വട്ടേഷന്‍ നല്‍കുന്നതു കേട്ടെന്ന സാക്ഷിമൊഴിയും ദിലീപിനെതിരായ തെളിവായി.
ദിലീപിനെതിരെ കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പോലീസ് ചുമത്തും. ഗൂഢാലോചനക്കുറ്റം തെളിഞ്ഞതിനാല്‍ മറ്റു കുറ്റകൃത്യങ്ങളിലും തുല്യപങ്കാളിത്തം തെളിയിക്കാന്‍ പോലീസിനു കഴിയും. എന്നാല്‍ ഇവ ഏതൊക്കെയെന്ന് വെളിപ്പെടുത്താനാവില്ലെന്നാണ് കഴിഞ്ഞദിവസം ഡിജിപി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കിയത്. അന്വേഷണത്തിനു അതിരു നിര്‍ണയിച്ചിട്ടില്ലെന്നും ഡിജിപി മാധ്യമങ്ങള്‍ക്കു മുന്നില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം അറസ്റ്റ് ചെയ്ത ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കയാണ്. റമാന്‍ഡ് വിവരം അറിഞ്ഞ് ദിലീപ് പൊട്ടിക്കരഞ്ഞു. ഇപ്പോള്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന് വി ഐ പി സൗകര്യങ്ങളൊന്നും നല്‍കിയിട്ടില്ല. സാധാരണ തടവുകാര്‍ക്ക് നല്‍കുന്ന പരിഗണന മാത്രമാണ് നല്‍കിയത്. അതേസമയം സഹതടവുകാരുടെ ആക്രമണം ഭയന്ന് പ്രത്യേക സെല്ലിലാക്കിയിരിക്കയാണ്. ജലിലേക്ക് കൊണ്ടുപോകുമ്പോള്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിത്വം ബോധ്യപ്പെടുത്തുമെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.
Also Read:

പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ വാഹനങ്ങളുടെ നീണ്ടനിര
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actor Dileep arrested in Malayalam actress abduction case, Kochi, Police, Media, News, Crime, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.