അണ്ടര്‍ 19 ലോകകപ്പ്; ആസ്‌ട്രേലിയയെ 216 ന് എറിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍, മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കം
Feb 3, 2018, 11:54 IST
ADVERTISEMENT
ക്രൈസ്റ്റ് ചര്‍ച്ച്: (www.kvartha.com 03.02.2018) അണ്ടര്‍ 19 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആസ്‌ട്രേലിയ 47.2 ഓവറില്‍ 216 റണ്‍സിന് ആള്‍ഔട്ടായി. അര്‍ദ്ധ സെഞ്ച്വറി നേടിയ ജോനാഥന്‍ മര്‍ലോയാണ് ആസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. രണ്ട് വിക്കറ്റുകള്‍ വീതം നേടിയ ഇഷാന്‍ പൊറേല, ശിവ സിംഗ്, കമലേഷ് നഗര്‍കോട്ടി, അങ്കുല്‍ റോയ് എന്നിവരുടെ ബൗളിംഗാണ് ഓസീസിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്തത്. ശിവം മാവി ഒരു വിക്കറ്റ് സ്വന്തമാക്കി. അവസാന 11 പന്തുകള്‍ക്കിടെ ഓസീസിന്റെ നാല് വിക്കറ്റുകളാണ് വീണത്.
ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തിന്‍ കീഴില്‍ പ്രിഥ്വി ഷാ നയിക്കുന്ന ഇന്ത്യന്‍ ടീം ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് കലാശക്കളിക്ക് കളത്തിലിറങ്ങിയത്. മറുവശത്ത് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് നൂറ് റണ്‍സിന്റെ തോല്‍വി വഴങ്ങിയതിന് ഫൈനലില്‍ പകരം വീട്ടാമെന്ന പ്രതീക്ഷയിലാണ് ആസ്‌ട്രേലിയന്‍ ടീം. ഇരുടീമുകളും മൂന്ന് പ്രാവശ്യം വീതം അണ്ടര്‍ 19 ലോകകപ്പ് നേടിയിട്ടുണ്ട്. അതിനാല്‍ തന്നെ കലാശപ്പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന മത്സരമാണ് ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കുന്നത്.
അപ്രതീക്ഷിതമായി മഴപെയ്തതിനാല്‍ കളി അല്‍പസമയത്തേക്ക് നിര്‍ത്തിവച്ചു. ഇന്ത്യയ്ക്കു വേണ്ടി നായകന്‍ പൃഥ്വി ഷായും മന്‍ജ്യോത് കല്‍റയുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മന്‍ജ്യോത്- കല്‍റാം പി പി ഷാ സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. അവസാന വിവരം ലഭിക്കുമ്പോള്‍ 13 ഓവറില്‍ 86 റണ്‍സിന് ഒരു വിക്കറ്റ് നഷ്ടമായി. 41പന്തില്‍ നാലു ഫോറുകളുടെ അകമ്പടിയോടെ 29 റണ്‍സ് എടുത്ത പി പി ഷാ ആണ് പുറത്തായത്. സുതര്‍ലാന്‍ഡ് ആണ് വിക്കറ്റ് എടുത്തത്.
പാകിസ്ഥാനെതിരായ സെമിയില്‍ നാലു വിക്കറ്റ് നേടിയ ഇഷാന്‍ പോറെലാണ് കലാശപ്പോരാട്ടത്തില്‍ ഓസീസിന്റെ രണ്ടു ഓപ്പണര്‍മാരെയും പവലിയനിലേക്കു മടക്കിയത്. ശിവ സിങ്ങും അനുകൂല്‍ റോയിയും കംലേഷ് നാഗര്‍കോടിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ശിവം മാവി ഒരു വിക്കറ്റ് നേടി. ഓസീസിനു വേണ്ടി മികച്ച ചെറുത്തുനില്‍പ്പ് കാഴ്ചവച്ച് അര്‍ധ സെഞ്ച്വറി കുറിച്ച ജോനാഥന്‍ മെര്‍ലോ 76 റണ്‍സില്‍ നില്‍ക്കെ അനുകൂല്‍ റോയിയുടെ പന്തില്‍ ശിവസിങ്ങിന്റെ ക്യാച്ചില്‍ പുറത്തായി. ഓസീസ് വിക്കറ്റ് കീപ്പര്‍ ബക്‌സര്‍ ജെ. ഹോള്‍ട്ട് റണ്‍ഔട്ടായി.
അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ നാലാം കിരീടമാണ് പൃഥ്വി ഷായുടെയും സംഘത്തിന്റെയും ലക്ഷ്യം. വിരാട് കോഹ് ലി, മുഹമ്മദ് കൈഫ്, ഉന്‍മുക്ത് ചന്ദ് എന്നിവരുടെ ക്യാപ്റ്റന്‍സിയില്‍ മുന്‍പ് ജേതാക്കളായ ഇന്ത്യ ഒരിക്കല്‍ കൂടി കപ്പുയര്‍ത്തിയാല്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ എന്ന റെക്കോര്‍ഡിലെത്തും.
ഇന്ത്യന്‍ മുന്നേറ്റം ഇതുവരെ
ഓസീസിനെതിരെ : 100 റണ്‍സ് ജയം
പാപുവ ന്യൂഗിനിക്കെതിരെ: പത്തു വിക്കറ്റ് ജയം
സിംബാംബ് വെയ്‌ക്കെതിരെ: പത്തു വിക്കറ്റ് ജയം
ബംഗ്ലദേശിനെതിരെ: 131 റണ്‍സ് ജയം
പാകിസ്ഥാനെതിരെ: 203 റണ്‍സ് ജയം
കപ്പ് നേടിയ മുന്‍ നായകരായ മുഹമ്മദ് കൈഫ്(2002), വിരാട് കോഹ് ലി(2008), ഉന്മുക്ത് ചന്ദ്(2012) എന്നിവരുടെ വഴി പിന്തുടരാനാണു ഇന്ത്യന്‍ നായകന്‍ പൃഥ്വി ഷായുടെ മോഹം. ഇപ്പോഴത്തെ ഫോമില്‍ സാധ്യതകള്‍ കൂടുതല്‍ ഇന്ത്യയ്ക്കാണുതാനും. സെമി ഫൈനലില്‍ പാകിസ്ഥാനെ 203 റണ്‍സിനു മറികടന്നാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യ. ഷാ- മന്‍ജോത് കല്‍റ സഖ്യം നല്‍കുന്ന ഉജ്വല തുടക്കത്തില്‍ നിന്നാണ് ഇന്ത്യയുടെ ബാറ്റിങ് കുതിപ്പ്.
മൂന്നാം നമ്പരില്‍ ശുബ്മാന്‍ ഗില്‍ അത്യുജ്വല ഫോമില്‍. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററാണ് ഗില്‍. പാകിസ്ഥാനെതിരെ കുറിച്ച സെഞ്ച്വറി ഗില്ലിന്റെ പ്രതിഭയുടെ ആഴം വ്യക്തമാക്കുന്നു. ഇന്ത്യ ടൂര്‍ണമെന്റില്‍ സെമി വരെ നേടിയ 1087 റണ്‍സില്‍ 724 റണ്‍സും ആദ്യ മൂന്നു പേരുടെ സംഭാവനയാണ്. മധ്യനിരയ്ക്ക് ഇതുവരെ കാര്യമായ അവസരം ലഭിച്ചില്ലെന്നത് ഇന്ത്യയുടെ ബാറ്റിങ് കരുത്തിന്റെ തെളിവാണെങ്കിലും നിര്‍ണായക കളിയില്‍ ഇത് ആശങ്കയുണര്‍ത്തുകയും ചെയ്യുന്നു.

Keywords: ICC U-19 World Cup Final, IND vs AUS: Sutherland removes Shaw, India 1 down, World Cup, Cricket, Australia, Pakistan, Virat Kohli, Sports, World, Trending.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.