ഫെബ്രുവരി 17, നടി ആക്രമിക്കപ്പെട്ട് ഒരുവര്‍ഷം; അന്വേഷണത്തിന് വനിതാ ജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് നടിയും, ദൃശ്യങ്ങള്‍ നല്‍കിയേ മതിയാകൂ എന്നാവശ്യപ്പെട്ട് ദിലീപും ഹൈക്കോടതിയിലേക്ക്
Feb 17, 2018, 12:35 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 17.02.2018) ഫെബ്രുവരി 17, കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ യുവനടി അക്രമിക്കപ്പെട്ട് ഒരു വര്‍ഷം തികയുന്നു. കേസില്‍ നടന് ദിലീപ് അടക്കം 12 പ്രതികളാണുള്ളത്. മുഖ്യപ്രതി പള്‍സര്‍ സുനി അടക്കം ഏഴു പേര്‍ക്കെതിരെ ആദ്യ കുറ്റപത്രവും ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ദിലീപ് അടക്കമുള്ള മറ്റ് പ്രതികള്‍ക്കെതിരെ അനുബന്ധ കുറ്റപത്രവുമാണ് സമര്‍പ്പിച്ചിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ടത്തില്‍ ഗൂഢാലോചനയുണ്ടെന്ന് അക്രമം നടന്നതിന്റെ പിറ്റന്ന് കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ നടി മഞ്ജു വാര്യര്‍ നടത്തിയ വെളിപ്പെടുത്തലാണ് ഗൂഢാലോചന കേസില്‍ ആന്വേഷണം ആരംഭിച്ചത്.
കേസിലെ വിചാരണ വൈകാതെ ആരംഭിക്കാനിരിക്കേ വനിതാ ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് നടി ശനിയാഴ്ച ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപും ഹൈക്കോടതിയെ സമീപിച്ചേക്കും. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഈ ആവശ്യം നിഷേധിച്ചിരുന്നു.
ഇതൊഴികെ ദിലീപ് ആവശ്യപ്പെട്ട എല്ലാ രേഖകളും സാക്ഷിമൊഴികളും അടക്കമുള്ളവ കോടതി ദിലീപിന് കൈമാറിയിരുന്നു. വീഡിയോ ദൃശ്യം ദിലീപിന് നല്കിയാല് അത് പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നും ഇരയുടെ സുരക്ഷയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പോലീസ് ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യവും പ്രോസിക്യൂഷന് ഉന്നയിച്ചിരുന്നു.
കേസില്‍ ജൂലായ് ആദ്യവാരം അറസ്റ്റിലായ ദിലീപിന് 85 ദിവസങ്ങള്‍ക്കു ശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും നാലു തവണ നിഷേധിച്ച ശേഷമാണ് അഞ്ചാമത്തെ അപേക്ഷയില്‍ ഹൈക്കോടതി കനിഞ്ഞത്.
ദിപീപ് ജാമ്യം കിട്ടി പുറത്തുപോയാല്‍ സാക്ഷികള്‍ക്ക് നേരെയും അക്രമിക്കപ്പെട്ട നടിക്ക് നേരെയും അക്രമം ഉണ്ടായേക്കാം എന്ന ഭയവും സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന പ്രോസിക്യൂഷന് വാദവും കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. ഇതിനിടെ ഒരു തവണ പിതാവിന് ശ്രാദ്ധമിടാന്‍ ദിലീപ് രണ്ടുമണിക്കൂര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.

Keywords: A year after attack on actress, police face herculean task of proving conspiracy, Kochi, News, Trending, Conspiracy, High Court of Kerala, Cinema, Entertainment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.