നിരക്കു വര്‍ധന അപര്യാപ്തം; സംസ്ഥാനത്ത് 16 മുതല്‍ അനിശ്ചിതകാല ബസ് സമരം

 


ADVERTISEMENT

കൊച്ചി: (www.kvartha.com 15.02.2018) നിരക്കു വര്‍ധന അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തു വെള്ളിയാഴ്ച മുതല്‍ അനിശ്ചതകാല ബസ് സമരം. മിനിമം ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് 50 ശതമാനം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ബസ് ഉടമകളുടെ സംയുക്ത സമര സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

യാത്രാനിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ സൗജന്യം നല്‍കില്ല. 19 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച പുതിയ നിരക്കുകള്‍ അംഗീകരിക്കുന്നില്ലെന്നും കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ജന.സെക്രട്ടറി ലോറന്‍സ് ബാബു പറഞ്ഞു.

   നിരക്കു വര്‍ധന അപര്യാപ്തം; സംസ്ഥാനത്ത് 16 മുതല്‍ അനിശ്ചിതകാല ബസ് സമരം

മിനിമം ചാര്‍ജില്‍ ഒരു രൂപ വര്‍ധിപ്പിച്ച സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിട്ടില്ല. ബസ് യാത്രക്കാരില്‍ 60 ശതമാനവും വിദ്യാര്‍ഥികളാണെന്നിരിക്കെ അവരുടെ നിരക്ക് വര്‍ധിപ്പിക്കാതെ ബസ് വ്യവസായം നിലനിര്‍ത്താന്‍ കഴിയില്ലെന്നു നേതാക്കള്‍ പറഞ്ഞു.

വര്‍ധിപ്പിച്ച റോഡ് നികുതി പിന്‍വലിക്കുക, ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടു വരിക, ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.

അതേസമയം,ബസുടമകള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിക്കണമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ബസുടമകളുടെ ആവശ്യങ്ങളടക്കം പരിഗണിച്ചാണ് തീരുമാനമെടുത്തത്. ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്ന വര്‍ധനയേ സര്‍ക്കാരിനു സാധിക്കൂ. ബസ് നിരക്ക് വര്‍ധന സംബന്ധിച്ചു ചര്‍ച്ചയ്ക്കു തയാറാണെന്നും മന്ത്രി അറിയിച്ചു.

Keywords: Private buses in Kerala to go on indefinite strike from Feb 16, Kochi, News, Local-News, Trending, Criticism, Passengers, Students, Minister, Meeting, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia