കാമുകനെ വിഷം കുത്തിവച്ച് കൊന്ന് വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കിയ കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ ഡോ ഓമന 16 വര്‍ഷമായി ഒളിവില്‍; റെഡ് കോര്‍ണര്‍ നോട്ടീസുമായി അലഞ്ഞ് ഇന്റര്‍പോളും!
Mar 21, 2018, 13:49 IST
-അജോ കുറ്റിക്കന്‍
കണ്ണൂര്‍: (www.kvartha.com 21.03.2018) ഡോ. ഓമനയെ ഓര്‍മയില്ലേ? കാമുകനെ കൊന്നു വെട്ടി നുറുക്കി സ്യൂട്ട് കേസിലാക്കിയ ഡോ. ഓമന കേസില്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയും ചെയ്തു. തുടര്‍ന്ന് ഓമനയെ തേടി 16 വര്‍ഷമായി ഇന്റര്‍പോളും തമിഴ്നാട് പോലീസും അലയുകയാണ്.
ഡോ. ഓമന എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ല. തമിഴ്നാട് പോലീസും ഇന്റര്‍പോളും അന്വേഷണം നടത്തുകയും ക്രിമിനല്‍ ഇന്റലിജന്‍സ് ഗസറ്റിലടക്കം ഫോട്ടോ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടും പയ്യന്നൂര്‍ കരുവാച്ചേരി സ്വദേശിയായ ഓമന എടാട്ട് കാണാപ്പുറത്താണ്. 1996 ജൂലൈ 11 ന് പയ്യന്നൂരിലെ കരാറുകാരനായ, കാമുകന് മുരളീധരനെ ഊട്ടിയിലെ ലോഡ്ജില്‍ വെട്ടിനുറുക്കിയ ശേഷം സ്യൂട്ട്കേസിലാക്കി ടാക്സി കാറില്‍ കൊഡൈക്കനാലിലെ വനത്തില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോകവെയാണ് ഓമന പിടിയിലാവുന്നത്.
കാറിന്റെ ഡിക്കിയിലെ സ്യൂട്ട്കേസില്‍ വച്ചിരുന്ന മൃതദേഹം പുറത്തെടുക്കവെ സംശയം തോന്നിയ ടാക്സി ഡ്രൈവറാണ് നാട്ടുകാരുടെ സഹായത്തോടെ ഓമനയെ തടഞ്ഞു വച്ച് തമിഴ്നാട് പോലീസിനെ ഏല്പിക്കുന്നത്. 2001 ജനുവരി 21ന് ജാമ്യത്തിലിറങ്ങിയ ഓമന മുങ്ങി. 16 വര്‍ഷമായി ഒളിവില്‍ കഴിയുന്ന ഓമനയെ പിന്നീട് ഒരിക്കലും തമിഴ്നാട് പോലീസിനു കണ്ടെത്താനായില്ല. ഇവര്‍ മലേഷ്യയില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇന്റര്‍പോളിന് കേസ് കൈമാറിയിട്ടും ഫലമുണ്ടായില്ല. ഓമനയ്ക്കായി ഇന്റര്‍പോള്‍ രാജ്യത്തെ പ്രധാന സ്ഥലങ്ങളിലും പോലീസ് സ്റ്റേഷനുകളിലും പതിച്ച റെഡ് കോര്‍ണര്‍ നോട്ടീസ് ഇപ്പോഴും നിലനില്ക്കുന്നു.
ഊട്ടി റെയില്‍വേ സ്റ്റേഷനടുത്തുള്ള ഒരു ലോഡ്ജില്‍ വച്ചാണ് മുരളീധരനെ ഓമന കൊലപ്പെടുത്തുന്നത്. ആദ്യം ഊട്ടി റെയില്‍വേ സ്റ്റേഷന്റെ വിശ്രമമുറിയില്‍ വച്ച് വിഷം കുത്തി വച്ചു. പിന്നെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് രക്തം കട്ടപിടിക്കാനുള്ള മരുന്നും കുത്തിവച്ചു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതു പോലെ ശരീരം നിരവധി കഷണങ്ങളാക്കി വലിയ സ്യൂട്ട്കേസിലാക്കുകയായിരുന്നു.

മലേഷ്യയിലെ കോലാലംപൂരിലടക്കം നിരവധി സ്ഥലങ്ങളില്‍ ഓമന ഒളിവില്‍ കഴിഞ്ഞിരുന്നതായാണ് 16 വര്‍ഷമായി അന്വേഷണം നടത്തുന്ന സംഘത്തിനു ലഭിച്ച വിവരം. ചെല്സ്റ്റിന് മേബല്‍, മുംതാസ്, ഹേമ, റോസ്മേരി, സുലേഖ, താജ്, ആമിന ബിന്‍, അബ്ദുള്ള സാറ എന്നിങ്ങനെയുള്ള പേരുകളും ഇവര്‍ ഒളിവില്‍ കഴിയുമ്പോള്‍ സ്വീകരിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വ്യക്തമായിട്ടുണ്ട്.
കൊലപാതകം നടക്കുമ്പോള്‍ 43 വയസുണ്ടായിരുന്നു ഡോ. ഓമനയ്ക്ക്. ഈ കേസില്‍ വലിയ രീതിയിലുള്ള ഒരന്വേഷണവും തമിഴ്നാട് പോലീസില്‍ നിന്നു നിലവില്‍ ഉണ്ടാകുന്നില്ല എന്നാണ് വിവരം. പയ്യന്നൂര്‍ കരുവാഞ്ചേരിയിലാണ് ഓമനയുടെ വീട്. അവിടെ ഇപ്പോള്‍ ഒരു ലേഡീസ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നു. ഓമന വിവാഹമോചനം നേടി കഴിയുന്ന സമയത്താണ് പി. മുരളീധരന് എന്ന കരാറുകാരനുമായി പരിചയപ്പെട്ടത്.
അയാള്‍ തന്നില്‍ നിന്ന് അകലുന്നുവെന്ന് തോന്നിയപ്പോഴായിരുന്നു കൊല നടത്തിയത് എന്നാണ് ഓമന പോലീസിന് നല്കിയ മൊഴി. 1998 ജൂണ്‍ 15 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. പിന്നീട് കേസ് വച്ചു താമസിപ്പിക്കാന്‍ ഇവര്‍ തന്നെ ശ്രമിച്ചുവെന്നാണ് ആരോപണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dr Omana who chopped her estranged lover into pieces 21 years ago, Kannur, Murder case, Accused, Missing, Bail, Arrest, Police, Payyannur, News, Trending, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.