ദുബൈയില്‍ 11 കോടി രൂപയുടെ ചെക്ക് മടങ്ങിയ കേസില്‍ രണ്ടുവര്‍ഷം തടവ്; വിധിക്കെതിരെ ചവറ എം എല്‍ എയുടെ മകന്‍ ശ്രീജിത്ത് കോടതിയിലേക്ക്
Jan 25, 2018, 11:18 IST
ADVERTISEMENT
കൊല്ലം: (www.kvartha.com 25.01.2018) ദുബൈയില്‍ 11 കോടി രൂപയുടെ ചെക്ക് മടങ്ങിയ കേസില്‍ രണ്ടുവര്‍ഷം തടവുവിധിച്ചതിനെതിരെ ചവറയില്‍ നിന്നുള്ള ഇടതുപക്ഷ എംഎല്‍എ എന്‍. വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് കോടതിയിലേക്ക്. തന്റെ വാദം കേള്‍ക്കാതെയാണു ശിക്ഷവിധിച്ചതെന്ന് ദുബൈ കോടതിയെ ധരിപ്പിക്കാനാണു ശ്രീജിത്തിന്റെ നീക്കം. ദുബൈയിലെ ടൂറിസം കമ്പനിയില്‍ നിന്നു 2003 മുതല്‍ പലപ്പോഴായി 11 കോടി രൂപ ദുബൈയില്‍ ഹോട്ടല്‍ നടത്തുകയായിരുന്ന ശ്രീജിത്ത് വാങ്ങിയെന്നാണ് കേസ്.
തുടര്‍ന്ന് കേസ് കോംപ്രമൈസ് ആക്കുന്നതിനായി ശ്രീജിത്ത് നല്‍കിയ 11 കോടിയുടെ ചെക്ക് ദുബൈയിലെ ബാങ്കില്‍ സമര്‍പ്പിച്ചെങ്കിലും പണമില്ലാത്തതിനാല്‍ അത് മടങ്ങി. ഈ കേസില്‍ ദുബൈ കോടതി ശ്രീജിത്തിനെ രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ചെങ്കിലും വിധി വരും മുന്‍പേ ഇയാള്‍ നാട്ടിലേക്കു കടന്നു.
ദുബൈ കമ്പനിയില്‍ നിന്ന് ബിനോയ് കോടിയേരിക്കു പണം വാങ്ങി നല്‍കിയ ഇതേ കമ്പനിയുടെ പാര്‍ട് ണറായിരുന്ന മാവേലിക്കര സ്വദേശി രാഹുല്‍ കൃഷ്ണന്‍ തന്നെയാണ് ശ്രീജിത്തിനും പണം ഏര്‍പ്പാടാക്കിയത്. നാട്ടിലെ ബാങ്കിന്റെ പേരില്‍ നല്‍കിയ 10 കോടിയുടെ ചെക്കും മടങ്ങിയതോടെ രാഹുല്‍ കൃഷ്ണന്‍ നല്‍കിയ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ശ്രീജിത്തിനെതിരെ മാവേലിക്കര കോടതിയിലും കേസ് നിലവിലുണ്ട്.

Keywords: Chavara MLA Vijayan Pillai son to move Dubai court against order, Kollam, News, Politics, Trending, Kollam, Cheating, Case, Court, Mavelikkara, Bank, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.