വളര്‍ത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അച്ഛനും അമ്മൂമ്മയും ചേര്‍ന്ന് ജനിച്ച ഉടന്‍ 1 ലക്ഷം രൂപയ്ക്ക് വിറ്റ പെണ്‍കുഞ്ഞിനെ പോലീസ് കണ്ടെത്തി; കുഞ്ഞിനെ വാങ്ങിയ ആള്‍ അറസ്റ്റില്‍

 


ADVERTISEMENT

പാലക്കാട്: (www.kvartha.com 27.01.2018) വളര്‍ത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജനിച്ചയുടന്‍, അച്ഛനും അമ്മൂമ്മയും ചേര്‍ന്ന് ഒരു ലക്ഷം രൂപയ്ക്ക് വിറ്റ പെണ്‍കുഞ്ഞിനെ പൊള്ളാച്ചിക്ക് സമീപം ഈറോഡില്‍ കണ്ടെത്തി. അതേസമയം കുഞ്ഞിനെ വാങ്ങിയ ജനാര്‍ദനന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കുഞ്ഞിനെ മലമ്പുഴയിലെ ആനന്ദ് ഭവനിലേക്ക് പോലീസ് മാറ്റി.

കഴിഞ്ഞവര്‍ഷം ക്രിസ്മസ് ദിനത്തിലാണ് കുനിശേരി കുന്നന്‍പാറ കണിയാര്‍കോട് സ്വദേശി ബിന്ദുവിന്റെ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റത്. ബിന്ദുവിന്റെ ഭര്‍ത്താവ് രാജും രാജിന്റെ അമ്മ ബിജിയും ചേര്‍ന്നായിരുന്നു കുഞ്ഞിനെ വിറ്റത്. ദമ്പതികള്‍ക്ക് മറ്റു നാലു മക്കള്‍ കൂടിയുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.

 വളര്‍ത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അച്ഛനും അമ്മൂമ്മയും ചേര്‍ന്ന് ജനിച്ച ഉടന്‍ 1 ലക്ഷം രൂപയ്ക്ക് വിറ്റ പെണ്‍കുഞ്ഞിനെ പോലീസ് കണ്ടെത്തി; കുഞ്ഞിനെ വാങ്ങിയ ആള്‍ അറസ്റ്റില്‍

എന്നാല്‍ പ്രസവത്തിന് പോയ ബിന്ദു കുഞ്ഞില്ലാതെ തിരിച്ചെത്തിയപ്പോള്‍ പ്രദേശവാസികള്‍ അങ്കണവാടി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പ് ഇടപെട്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് ദമ്പതികളെ ചോദ്യം ചെയ്തപ്പോള്‍ ദാരിദ്ര്യം കാരണം കുഞ്ഞിനെ വളര്‍ത്താന്‍ നിവൃത്തിയില്ലെന്നാണ് ബിന്ദുവിന്റെ ഭര്‍ത്താവും ഭര്‍തൃമാതാവും പറഞ്ഞിരുന്നത്. കുഞ്ഞിനെ വിറ്റ് കിട്ടുന്ന പണംകൊണ്ട് മറ്റ് നാല് മക്കളെ വളര്‍ത്താമെന്നായിരുന്നു ധാരണയെന്നും ബിന്ദുവും പോലീസിന് മൊഴി നല്‍കിയിരുന്നു.

സംഭവം വാര്‍ത്തയായതോടെ ഒളിവില്‍പോയ രാജിനെ പൊള്ളാച്ചി ബസ് സ്റ്റാന്‍ഡില്‍ നിന്നും ആലത്തൂര്‍ സിഐ കെ.എ. എലിസബത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കഴിഞ്ഞ ദിവസം കേരളം, തമിഴ്‌നാട് ചീഫ് സെക്രട്ടറിമാര്‍, പോലീസ് മേധാവികള്‍, കേന്ദ്ര വനിതാ ശിശു മന്ത്രാലയ സെക്രട്ടറി എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. കുഞ്ഞിനെ വിറ്റെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ഇതു സംബന്ധിച്ചു നല്‍കിയ നോട്ടീസില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Infant sold by Palakkad couple found at Erode, palakkad, News, Local-News, Crime, Criminal Case, Police, Arrest, Trending, Hospital, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia