ഹൈകോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനല്ല സമരം -പിണറായി

 


ADVERTISEMENT

ഹൈകോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനല്ല സമരം -പിണറായി
ന്യൂദല്‍ഹി: എം.വി. ജയരാജനെ കോടതിയലക്ഷ്യ കേസില്‍ ശിക്ഷിച്ചതിനെതിരെ തിങ്കളാഴ്ച നടത്തുന്ന സമരം ഹൈകോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനല്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ന്യൂദല്‍ഹിയില്‍ പറഞ്ഞു. ഹൈകോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്ന കേരള പൊലീസിന്‍െറ നോട്ടീസിനോട് ന്യൂദല്‍ഹിയില്‍ പ്രതികരിക്കുകയായിരുന്നു പിണറായി.ജയരാജന്‍െറ വിധി ഹൈകോടതിയുടെ അന്തസ്സത്തക്ക് ചേര്‍ന്നതല്ളെന്നും ഭരണഘടനയുടെ അന്തസ്സത്ത ചോര്‍ത്തുന്നവരെ കോടതിയുടെ ശ്രദ്ധയില്‍പെടുത്തുന്നതിനാണ് സമരം നടത്തുന്നതെന്നും പിണറായി പറഞ്ഞു. പൊലീസ് നോട്ടീസ് അയച്ചത് തെറ്റിദ്ധാരണ മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ സെക്രട്ടറി പദത്തില്‍ തുടരുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. തന്നെ സെക്രട്ടറിയാക്കിയത് പാര്‍ട്ടിയാണെന്നും പാര്‍ട്ടി പറയുമ്പോഴാണ് സെക്രട്ടറി പദം ഒഴിയുകയെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia