ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജയ്പൂര്‍: രാജസ്ഥാനില്‍ മന്ത്രിസഭ ഒന്നടങ്കം മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിന് രാജി സമര്‍പ്പിച്ചു. ദലിത് നഴ്സ് ബന്‍വാരി ദേവിയെ കാണാതായ കേസ് രാജസ്ഥാനില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചതിന്‍്റെ അടിസ്ഥാനത്തിലാണ് രാജി.
ബന്‍വാരി ദേവിയെ കാണാതായതുമായി കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത അടിയന്തിര യോഗത്തിന് ശേഷമാണ് രാജി തീരുമാനമുണ്ടായതെന്ന് മന്ത്രി ശാന്തി ധരിവാള്‍ പറഞ്ഞു.
മന്ത്രിമാരുടെ രാജിക്കത്ത് മുഖ്യമന്ത്രി പാര്‍ട്ടി ഹൈകമാന്‍്റിന് സമര്‍പ്പിച്ചതിന് ശേഷം അശോക് ഗഹ്ലോട്ട് പുതിയ മന്ത്രിസഭ രൂപവല്‍കരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഈ കേസുമായി ബന്ധപ്പെട്ട് മന്ത്രി മഹിപാല്‍ മദിര്‍നയെ നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.