ഒടുവില്‍ വിലങ്ങ് വീണു; നടിയെ ആക്രമിച്ച കേസില്‍ ജനപ്രിയ നായകന്‍ ദിലീപ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 10.07.2017) പ്രമുഖ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ പങ്കാളിത്തത്തെക്കുറിച്ച് നേരത്തെ തന്നെ കൃത്യത വന്നിരുന്നെങ്കിലും ചില തെളിവുകള്‍ കൂടി കിട്ടാനുണ്ടായിരുന്നു. അതാണ് അറസ്റ്റ് വൈകിയത്. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നതെന്നാണ് വിവരം. മുന്‍ പോലീസ് മേധാവി സെന്‍കുമാര്‍ മാറി പുതിയ ആള്‍ വന്നതും അറസ്റ്റ് വൈകാന്‍ കാരണമായി.

ഗൂഢാലോചന തെളിഞ്ഞതിനെ തുടര്‍ന്നാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് കസ്റ്റഡിയിലെടുത്ത ദിലീപിനെ വൈകുന്നേരത്തോടെയാണ് അറസ്റ്റ് ചെയ്തത്.

പീഡന ദൃശ്യങ്ങള്‍ കണ്ടതോടെയാണ് കടുത്ത നടപടിയിലേക്ക് പോകാന്‍ അന്വേഷണ സംഘവും പോലീസ് മേധാവിയും തീരുമാനിച്ചത്. ഗൂഢാലോചനയുടെ ചുരുള്‍ അഴിഞ്ഞതോടൊപ്പം ദൃശ്യങ്ങളുടെ ഭീകരാവസ്ഥയും ഇതിന് കാരണമായി.

നേരത്തെ കാവ്യാമാധവന്റെ അമ്മക്കൊപ്പം ദിലീപുമായി അടുത്ത ബന്ധമുള്ള യുവനടിയെയും ചോദ്യം ചെയ്തിരുന്നു. ഇവരുള്‍പ്പടെ അഞ്ച് പേരോട് കൊച്ചി വിട്ട് പോകരുതെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അറസ്റ്റ് വേഗത്തിലാക്കാന്‍ സമ്മര്‍ദം ചെലുത്തരുതെന്ന് ഐ ജി ദിനേന്ദ്ര കശ്യപ് പോലീസ് മേധാവിയോട് അഭ്യര്‍ഥിച്ചു.

രാഷ്ട്രീയ പിന്തുണ ലഭിക്കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തല്‍ താരങ്ങള്‍ക്കുണ്ടായിരുന്നതിനാല്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. നേരത്തെ കാവ്യയുടെ അമ്മയാണ് പള്‍സര്‍ സുനി പറഞ്ഞ മാഡമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ വെച്ച് മെമ്മറി കാര്‍ഡ് ലഭിച്ചതും അന്വേഷണത്തിന് വേഗത കൂട്ടി.

ഒടുവില്‍ വിലങ്ങ് വീണു; നടിയെ ആക്രമിച്ച കേസില്‍ ജനപ്രിയ നായകന്‍ ദിലീപ് അറസ്റ്റില്‍


Summary: Actor Dileep; Nadirsha,Kavya and Shyamala have been arrested at Kochi. The case related to conspiracy for attacking actress. Earlier Pulsar Suni who mentioned invoilvement of madam in this case and police found four number in that one is Appunni's number. He is Dileep's driver.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia