Cannes Festival | മലയാള സിനിമക്കും അഭിമാന നിമിഷം; കനി കുസൃതിയുടെ കാന്‍ ഫിലിം ഫെസ്റ്റിവലിലെത്തിയ 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റി'ന്റെ ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു
May 13, 2024, 10:33 IST
ന്യൂഡെല്‍ഹി: (KVARTHA) 77ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിലെത്തിയ സംവിധായകന്‍ പായല്‍ കപാഡിയയുടെ ആദ്യ ഫീചര്‍ ഫിലിം 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റി'ന്റെ ട്രെയ്‌ലര്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. 30 വര്‍ഷങ്ങള്‍ക്കുശേഷമാണ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ പാമിന് (പാം ദോര്‍) ഇന്‍ഡ്യന്‍ ചിത്രം മത്സരിക്കുന്നത്.
പ്രണയത്തിന്റെയും നഷ്ടത്തിന്റെയും കഥ പറയുന്ന ചിത്രത്തത്തില്‍ വിവിധ ഫിലിം അവാര്‍ഡുകളില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള കനി കുസൃതി, ദിവ്യ പ്രഭ എന്നിവരോടൊപ്പം തിരുവനന്തപുരം സ്വദേശിയായ യുവ താരം ഹ്രിദ്ദു ഹാറൂണും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
1994 ല്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സ്വം ആണ് ഇതിന് മുന്നേ ഇന്‍ഡ്യയില്‍ നിന്ന് കാന്‍ ഫെസ്റ്റിവല്‍ മത്സര വിഭാഗത്തില്‍ യോഗ്യത നേടിയ ചിത്രം. ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കുമ്പോള്‍ ഓരോ മലയാളിക്കും അഭിമാക്കുന്ന നിമിഷം കൂടി നല്‍കുകയാണ് ഈ സെലക്ഷന്‍.
ബിരിയാണി എന്ന ചിത്രത്തിലൂടെയാണ് കനി കുസൃതി മലയാളികള്‍ക്ക് പ്രിയങ്കരിയായത്, ഓള്, വഴക്ക്, ദി നോഷന്‍, നിഷിദ്ധോ തുടങ്ങി നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലും മികച്ച പ്രകടനങ്ങളിലൂടെയും ശ്രദ്ധേയമാണ്. ടേക് ഓഫ്, മാലിക്, അറിയിപ്പ്, ഫാമിലി, തമാശ, കമ്മാര സംഭവം, തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് ദിവ്യ പ്രഭ പ്രേക്ഷക പ്രശംസ നേടിയിട്ടുള്ളത്.
ക്രാഷ് കോഴ്‌സ് എന്ന വെബ്സീരിസിലെ പ്രകടനവും, മുംബൈക്കാര്‍ എന്ന ഹിന്ദി ചിത്രത്തിലെ പ്രകടനം, തഗ് എന്ന തമിഴ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിലെ പ്രകടനങ്ങള്‍ക്കൊപ്പം ഓഡിഷനിലെ മികവും കൊണ്ടാണ് ഓള്‍ വീ ഇമേജിന് ആസ് ലൈറ്റിലേക്ക് സംവിധായകയും ഇന്‍ഡോ-ഫ്രഞ്ച് നിര്‍മാതാക്കളും ഹൃദു ഹാറൂണിനെ തിരഞ്ഞെടുത്തത്. മുസ്തഫ സംവിധാനം ചെയ്യുന്ന മുറ എന്ന ചിത്രത്തിലൂടെയാണ് ഹ്രിദ്ദു ഹാറൂണിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം.
രണ്ട് കുടിയേറ്റ മലയാളി നഴ്സുമാര്‍ തങ്ങളുടെ ജീവിതത്തെ ഒരു കൂട്ടായ ബോധത്തിന്റെ ചങ്ങലകള്‍ക്കപ്പുറത്തേക്ക് നയിക്കുമ്പോള്‍ ആ രാജ്യത്തില്‍ അവരുടെ ജീവിതം കണ്ടെത്തുന്ന കഥാഗതിയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഇന്‍ഡ്യയുടെ ചോക് ആന്‍ഡ് ചീസ് ഫിലിംസും ഫ്രഞ്ച് ബാനര്‍ പെറ്റിറ്റ് ചാവോസും തമ്മിലുള്ള സഹനിര്‍മാണത്തിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Keywords: News, National, National-News, Cinema, Movie, Entertainment, Trailer, Indian Film, All We Imagine as Light, Arrived, Cannes Film Festival, Film, Cinema, Malayalam Movie, YouTube, Social Media, New Delhi News, Entertainment News, Trailer of the Indian film All We Imagine as Light which arrived at the Cannes Film Festival.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.