Findings l ജിഎം ഫാംഹൗസില്‍ നടന്ന നിശാപാര്‍ടി; മൂത്ര പരിശോധനയില്‍ തെലുങ്ക് നടി ഹേമ ഉള്‍പെടെ 86 പേര്‍ ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോടീസ് നല്‍കും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
73 പുരുഷന്മാരും 30 സ്ത്രീകളുമാണ് പാര്‍ടിയില്‍ പങ്കെടുത്തത്
* 14.40 ഗ്രാം എംഡിഎംഎ പില്‍സ്, 1.16 ഗ്രാം എംഡിഎംഎ ക്രിസ്റ്റല്‍, അഞ്ച് ഗ്രാം കൊകെയ് ന്‍, കഞ്ചാവ്, കൊകെയ് നില്‍ പൊതിഞ്ഞ 500 രൂപ എന്നിവ പിടിച്ചെടുത്തിരുന്നു
ബംഗ്ലൂരു:(KVARTHA) ഇലക്ട്രോണിക് സിറ്റി സിംഗേന അഗ്രഹാരയിലെ ജിഎം ഫാംഹൗസില്‍ നടന്ന നിശാപാര്‍ടിയില്‍ പങ്കെടുത്തവരുടെ മൂത്രസാംപിളുകള്‍ പരിശോധിച്ചതിന്റെ റിപോര്‍ടുകള്‍ പുറത്തുവന്നു. തെലുങ്ക് നടി ഹേമ ഉള്‍പെടെ 86 പേര്‍ ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി.
ഇക്കഴിഞ്ഞ മെയ് 19ന് നടന്ന നിശാ പാര്‍ടിക്കിടെ നടന്ന റെയ്ഡില്‍ 14.40 ഗ്രാം എംഡിഎംഎ പില്‍സ്, 1.16 ഗ്രാം എംഡിഎംഎ ക്രിസ്റ്റല്‍, അഞ്ച് ഗ്രാം കൊകെയ് ന്‍, കഞ്ചാവ്, കൊകെയ് നില്‍ പൊതിഞ്ഞ 500 രൂപ എന്നിവയും പിടിച്ചെടുത്തിരുന്നു. തെലുങ്ക് താരങ്ങളെ കൂടാതെ മോഡലുകളും മൂന്ന് ലഹരി ഇടപാടുകാരും ഉള്‍പെടെ അഞ്ച് പേര്‍ അന്ന് അറസ്റ്റിലാവുകയും ചെയ്തു.
73 പുരുഷന്മാരും 30 സ്ത്രീകളുമാണ് പാര്‍ടിയില്‍ പങ്കെടുത്തത്. 103 പേരില്‍ നടത്തിയ രക്ത പരിശോധനയില്‍ 59 പുരുഷന്മാരും 27 സ്ത്രീകളും ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിക്കപ്പെട്ടവര്‍ക്ക് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോടീസ് നല്‍കും.
