Injury | 'ഗൂഗിള്‍ മാപ് നോക്കി തെറ്റായ വഴിയില്‍ ഓടിച്ച കാര്‍ ഇടിച്ച് വീടിനുമുന്നില്‍ ഉറങ്ങുകയായിരുന്ന 7 പേര്‍ക്ക് പരുക്കേറ്റു'; യുവതി അറസ്റ്റില്‍
May 14, 2024, 14:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (KVARTHA) ഗൂഗിള്‍ മാപ് നോക്കി തെറ്റായ വഴിയില്‍ ഓടിച്ച കാര്‍ ഇടിച്ച് വീടിനുമുന്നില്‍ ഉറങ്ങുകയായിരുന്ന ഏഴുപേര്‍ക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശി വൈശാലി പാട്ടീലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗിണ്ടി ട്രാഫിക് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ചെന്നൈ അശോക് നഗറിനുസമീപം ഞായറാഴ്ച പുലര്‍ചെയാണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
മാരിയപ്പന്‍ എന്നയാളുടെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ബന്ധുക്കളില്‍ ചിലര്‍ വീടിനുള്ളില്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് പുറത്ത് പായ വിരിച്ച് ഉറങ്ങുകയായിരുന്നു. പുലര്‍ചെ ആയപ്പോള്‍ അതിവേഗത്തില്‍ വന്ന കാര്‍ ഇവരുടെ ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
നാലു സ്ത്രീകളുള്‍പെടെ ഏഴു പേരായിരുന്നു അവിടെ കിടന്നിരുന്നത്. പരുക്കേറ്റതോടെ ഇവരെല്ലാം നിലവിളിച്ചു. ഉടന്‍ തന്നെ പരുക്കേറ്റവരെ ആംബുലന്‍സില്‍ റോയപ്പേട്ട സര്‍കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഏഴു പേരുടെയും കാലുകളില്‍ ക്ഷതമേറ്റതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ചെന്നൈയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു വൈശാലിയെന്നും ഗൂഗിള്‍ മാപ് നോക്കി കാറോടിച്ച് തെറ്റായ ദിശയിലൂടെ യാത്ര ചെയ്തതാണ് അപകടത്തിന് കാരണമായതെന്നും പൊലീസ് അറിയിച്ചു. അശ്രദ്ധമായി വാഹനമോടിക്കല്‍, അതിവേഗം എന്നിവ ഉള്‍പെടെ മൂന്നു വകുപ്പുകളിലാണ് വൈശാലിക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നും പൊലീസ് പറഞ്ഞു.

Keywords: Tipsy woman runs car over sleeping outside house in Chennai, 7 hurt, Chennai, News, Police, Arrested, Accident, Injury, Hospital, Treatment, Women, National News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.