SWISS-TOWER 24/07/2023

Found Dead | തമിഴ്‌നാട്ടിലെ കമ്പത്ത് കോട്ടയം രെജിസ്‌ട്രേഷനിലുള്ള കാറിനുള്ളില്‍ ഒരു സ്ത്രീയും 2 പുരുഷന്മാരുമടക്കം 3 പേര്‍ മരിച്ച നിലയില്‍; വാഹനം പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളത്

 


കമ്പം: (KVARTHA) തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമടക്കം മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കേരള അതിര്‍ത്തിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ മാറി, കമ്പം-കമ്പംമേട് റോഡില്‍നിന്ന് അകലെയായി ഒരു തോട്ടത്തിനകത്ത് നിര്‍ത്തിയിട്ടിരുന്ന ഹ്യുണ്ടെ ഗ്രാന്റ് ഐ10 കാറിനകത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോട്ടയം രെജിസ്‌ട്രേഷനില്‍ (കെഎല്‍ 05 എയു 9199) ഉള്ളതാണ് വാഹനം.

തമിഴ്‌നാട് പൊലീസ് പറയുന്നത്: വ്യാഴാഴ്ച (16.05.2024) രാവിലെയാണ് വാഹനം പ്രദേശവാസികള്‍ കണ്ടെത്തിയത്. പൊലീസിന്റെ ഫൊറന്‍സിക് സംഘം സ്ഥലത്തെത്തിയ ശേഷം കാര്‍ തുറന്ന് പരിശോധിച്ചു. വാഹനം പുതുപ്പള്ളി സ്വദേശി അഖില്‍ എസ് ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് സ്ഥിരീകരിച്ചു.

Found Dead | തമിഴ്‌നാട്ടിലെ കമ്പത്ത് കോട്ടയം രെജിസ്‌ട്രേഷനിലുള്ള കാറിനുള്ളില്‍ ഒരു സ്ത്രീയും 2 പുരുഷന്മാരുമടക്കം 3 പേര്‍ മരിച്ച നിലയില്‍; വാഹനം പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളത്

മരിച്ചവര്‍ അച്ഛനും അമ്മയും മകനുമെന്നാണ് സംശയം. വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ജോര്‍ജ് പി സ്‌കറിയ (60), ഭാര്യ മേഴ്‌സി (58) മകന്‍ അഖില്‍ (29) എന്നിവരെ കാണാനില്ലെന്ന് കാണിച്ച് വാകത്താനം പൊലീസില്‍ രണ്ട് ദിവസം മുന്‍പ് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ നാടുവിട്ടതാകമെന്നാണ് നിഗമനം. ഇവരാണ് കാറിനകത്തുള്ളതെന്നാണ് പ്രാഥമിക നിഗമനം.

കാറിനകത്ത് നിന്ന് കീടനാശിനിയുടെ കുപ്പി ലഭിച്ചിട്ടുണ്ട്. ഇതോടെ മൂവരും ജീവനൊടുക്കിയതാണെന്ന സംശയം ബലപ്പെട്ടു. ഫൊറന്‍സിക് പരിശോധനക്ക് ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. മൃതദേഹങ്ങള്‍ പരിശോധനകള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടത്തിന് അയക്കും. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Keywords: News, National, National-News, Found Dead, Dead bodies, Death, Police, Family, Father, Mother, Son, Car, Postmortem, Pesticide, Vehicle, Kottayam, Three found dead inside Kottayam registered car at Cumbum, Tamil Nadu.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia