Probe | തിരുവനന്തപുരത്തുനിന്നും 2 ദിവസം മുന്‍പ് കാണാതായ 10 വയസുകാരന്‍ കനാലില്‍ മരിച്ച നിലയില്‍
May 16, 2024, 15:36 IST
തിരുവനന്തപുരം: (KVARTHA) രണ്ട് ദിവസം മുന്‍പ് കാണാതായ 10 വയസുകാരനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരംകുളം പുല്ലുവിളയില്‍ലാണ് ദാരുണ സംഭവം. രഞ്ജിത് - ഷിജി ദമ്പതികളുടെ മകന്‍ രജിനെ ആണ് വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. കനാലില്‍നിന്നാണ് മൃതദേഹം ലഭിച്ചത്.
കഴിഞ്ഞ ദിവസം കൂട്ടുകാരനൊപ്പം കളിക്കാന്‍ പോയ രജിന്‍ തിരിച്ചുവന്നിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരംകുളം പൊലീസ് കരയ്ക്കെടുത്ത മൃതദേഹം തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala, Thiruvananthapuram-News, Kanjiramkulam Police, Investigation, Body, Postmortem, Missing Child, Minor Boy, Police, Booked, 10 Year Old Boy, Discovered, Canal, Thiruvananthapuram News, Found Dead, Thiruvananthapuram: Missing child found dead.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.