Washing Hair | തല കഴുകുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ഒന്ന് അറിഞ്ഞ് വെക്കൂ; മുടിക്ക് തിളക്കവും ആരോഗ്യവും ലഭിക്കും
                                                 May 15, 2024, 14:04 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കൊച്ചി: (KVARTHA) തലമുടി കൊഴിഞ്ഞുപോകുന്നത് പലരുടേയും പ്രശ്‌നമാണ്. എത്ര കാര്യമായി പരിചരിച്ചാലും പല മാര്‍ഗങ്ങള്‍ പരീക്ഷിച്ച് നോക്കിയാലും ഫലം കാണാറില്ലെന്നാണ് പലരുടേയും പരാതി. തലമുടി വളരാന്‍ കയ്യില്‍ കണ്ടതെല്ലാം വാങ്ങി പരീക്ഷിക്കുന്നതിനൊപ്പം മുടി വൃത്തിയായി കഴുകേണ്ടതും ആവശ്യമാണ്. ഇത് വഴി നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. 
 
 
 
മുടിക്ക് തിളക്കം വര്‍ധിക്കാനും ആരോഗ്യം സംരക്ഷിക്കാനും കഴുകും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.
മുടിക്ക് തിളക്കം വര്‍ധിക്കാനും ആരോഗ്യം സംരക്ഷിക്കാനും കഴുകും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.
 തേനും തൈരും ഉപയോഗിക്കാം
മുടി കഴുകാന്‍ തേനും തൈരും ഉപയോഗിക്കാം. ഇത് വഴി മുടി ഈര്‍പ്പമുള്ളതും തിളക്കമുള്ളതുമാകുന്നു
മുട്ടയും തൈരും
തല കഴുകുന്നതിന് മുന്‍പ് കണ്ടീഷണറായി മുട്ടയും തൈരും ഉപയോഗിക്കാം. ഇത് മുടിയെ മൃദുവാക്കുന്നു.
ഉഴുന്നരച്ച് തേയ്ക്കാം
ഉഴുന്ന് കുതിര്‍ത്ത് അരച്ച് മുട്ടയുമായി ചേര്‍ത്ത് തേക്കുന്നതും മുടിക്ക് തിളക്കം നല്‍കുന്നു.
നാരങ്ങ നീരും തൈരും
നാരങ്ങ നീരും തൈരും കൂടി ചേര്‍ത്ത് തല കഴുകുന്നതിനു മുന്‍പ് തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനുശേഷം കഴുകിക്കളയാം, നല്ല ഫലം ലഭിക്കും.
ചൂടുവെള്ളം
ചൂടുവെള്ളം ഉപയോഗിച്ച് ഒരിക്കലും മുടി കഴുകരുത്. ഇത് മുടി പരുക്കനാവാനും വരണ്ടതാവാനും കാരണമാകും.
ആവണക്കെണ്ണയും ഒലീവ് ഓയിലും
ആവണക്കെണ്ണയും ഒലീവ് ഓയിലും ഉപയോഗിക്കുന്നത് വഴി മുടിയുടെ ആരോഗ്യം മെച്ചപ്പെടുന്നു. മുടി കൊഴിച്ചിലും ഇല്ലാതാക്കുന്നു. മുടി കഴുകാന്‍ തുടങ്ങുന്നതിന് മുന്‍പ് ഇവ മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം.
Keywords: Things to do before washing your hair, Kochi, News, Washing Hair, Healthy, Health, Warning, Dry, Smooth, Kerala News.
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
