Thalassery Fort | ഇവിടെ ഇപ്പോഴുമുണ്ട് കടലിലേക്ക് ഇറങ്ങാവുന്ന തുരങ്കം; ചരിത്രാന്വേഷികൾക്ക് കൗതുകമായി തലശേരി കോട്ട
May 17, 2024, 11:06 IST
തലശേരി: (KVARTHA) കേരളത്തിൽ ചരിത്രസ്പന്ദനങ്ങൾ മിടിക്കുന്ന കോട്ടകൾ പലതുമുണ്ട്. പോയകാലത്തെ ചരിത്ര സന്ദർഭങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ് ഇതിൽ പലതും. മറ്റു സംസ്ഥാനങ്ങളിലെ കോട്ടകളെപ്പോലെ ആഘോഷിക്കപ്പെട്ടിട്ടില്ലെങ്കിലും വിനോദ സഞ്ചാരികളുടെയും ചരിത്ര വിദ്യാർത്ഥികളുടെയും പ്രിയപ്പെട്ട ഇടങ്ങളാണ് ഈ കോട്ടകൾ. ഒറ്റനോട്ടത്തിൽ ലളിതമാണെങ്കിലും നിർമിതിയിലെ വൈദഗ്ദ്ധ്യവും സുക്ഷ്മതയും മറ്റും പരിഗണിച്ചാൽ കേരളത്തിലെ കോട്ടകൾ അസാധാരണ നിർമ്മിതികളാണെന്ന് പറയേണ്ടിവരും. അതിൽ മുൻപന്തിയിലാണ് തലശേരി കോട്ട.
< !- START disable copy paste -->
1683-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മലബാർ തീരത്ത് അധിവാസമുറപ്പിച്ചതിൻ്റെ തെളിവാണ് അവർ 1703-ൽ നിർമ്മിച്ച തലശേരി കോട്ട. ചത്വരങ്ങളും കൊത്തുപണികൾ നിറഞ്ഞ വാതയാനങ്ങളും കടലിലേക്കുള്ള രഹസ്യ തുരങ്കങ്ങളും ഒക്കെയായി അറബിക്കടലിൻ്റെ തീരത്ത് പ്രാദേശിക ചരിത്രത്തിൻ്റെ ഏടുകളിൽ നിറഞ്ഞു നിൽക്കുകയാണ് ചതുരാകൃതിയിലുള്ള ഈ ഭീമാകാരമായ കോട്ട. തലശേരിയിൽ വെറും കുരുമുളക് വ്യാപാരികളായി വന്ന ബ്രിട്ടീഷുകാർ ഒരു നൂറ്റാണ്ടുകാലത്തിനിടെയിൽ നാടിൻ്റെ ഭരണാധികാരികളായി തീർന്ന ചരിത്രത്തിൻ്റെ പ്രതീകം കൂടിയാണ് തലശേരി കോട്ട.
തലശേരിയിൽ ആദ്യമായി ഒരു മൺകോട്ട കെട്ടി പാണ്ടിക ശാലയാക്കി മാറ്റിയ ഫ്രഞ്ചുകാർക്ക് ബ്രിട്ടീഷുകാരുടെ വരവോടെ ഈസ്ഥലം വിട്ടൊഴിഞ്ഞു പോവേണ്ടി വന്നു. അക്കാലത്ത് ബ്രിട്ടീഷുകാർ തിരുവിതാംകൂറിൽ അഞ്ചു തെങ്ങും മലബാറിൽ തലശേരിയും കേന്ദ്രമാക്കി കൊണ്ടു കച്ചവടം തുടങ്ങുകയും പടിപടിയായി വൻശക്തിയായി മാറി വരുന്ന സമയമായിരുന്നു. അവരുടെ സുവർണകാലങ്ങളിൽ തലശേരിയുടെ വികസനത്തിൻ്റെ ചുക്കാൻ പിടിച്ചിരുന്നത് ഈ കോട്ടയായിരുന്നു.
ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി കേന്ദ്ര ആർക്കിയോളജി വകുപ്പ് ഏറ്റെടുത്ത് നവീകരിച്ചു പരിപാലിച്ചു വരികയാണ് ഇപ്പോൾ തലശേരി കോട്ടയെ. ഫ്രഞ്ചുകാർ നിർമിച്ച പാണ്ടികശാല 1708ലാണ് ഇക്കാണുന്ന നിലയില്‍ ബ്രിട്ടീഷുകാർ തലശേരി കോട്ടയായി മാറ്റിയെടുത്തത്. ഇതിൻ്റെ പിന്നിൽ അവരുടെ കയ്യൂക്ക് തന്നെയായിരുന്നു പിൻബലം. സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടത്തില്‍ തുടങ്ങി പിന്നീട് സൈനിക ആവശ്യങ്ങൾക്കായി മാറിയ കോട്ടയുടെ വിവിധ ഭാഗങ്ങൾ സ്വാതന്ത്ര്യാനന്തരം വിവിധ സർക്കാർ ഓഫീസുകളായും ഉപയോഗിച്ചിരുന്നു.
ചതുരാകൃതിയിൽ നിർമിച്ചിട്ടുള്ള കോട്ടക്ക് രണ്ടു കൊത്തളങ്ങളും അതിമനോഹരമായ കവാടവും അതിനോട് ചേർന്ന് വലിയ മതിലുകളും കടലിലേയ്ക്കുള്ള രഹസ്യ തുരങ്കങ്ങളും ഇവിടെയുണ്ട്.
അറബിക്കലടലിനോട് ചേർന്ന് നില്‍ക്കുന്ന പാറക്കെട്ടില്‍ നിർമിച്ചിട്ടുള്ള ഈ കോട്ടയെ കേന്ദ്രീകരിച്ചാണ് തലശേരി നഗരം വളർന്നതും വികസിച്ചതും. തലശേരി പൈതൃകം ടൂറിസം പദ്ധതിയുടെ മുഖ്യ കേന്ദ്രങ്ങളിലൊന്നാണ് ഇന്ന് തലശേരി കോട്ട. നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ചരിത്രം തൊട്ടറിയുന്നതിനായി ഇവിടെ എത്തിച്ചേരുന്നത്.
1708 ലാണ് കോട്ട പണിതതെങ്കിലും വിവിധ ഘട്ടങ്ങളിലായി വിപുലീകരിച്ചാണ് ഇന്ന് കാണുന്ന രീതിയില്‍ കോട്ട പൂര്‍ത്തിയായത്. കോട്ടയുടെ നിര്‍മ്മാണത്തിന് വേണ്ടി ഒരു പുരയിടവും ചാലിയതെരുവും ഇംഗ്ലീഷുകാര്‍ വിലക്കു വാങ്ങിയതായി രേഖകളില്‍ പറയുന്നു. കൊടുവള്ളി പുഴ മുതല്‍ തലശേരി നഗരത്തിലെ പഴയ പൊലീസ് സ്‌റ്റേഷന്‍ വരെ കോട്ടയുടെ ഭാഗമായിരുന്നു. വാണിജ്യ കുത്തക നിലനിര്‍ത്താന്‍ കോട്ടയില്‍ പടക്കോപ്പുകള്‍ കരുതി വച്ചിരുന്നുവെങ്കിലും പിന്നീട് അവ പൂര്‍ണമായും ഇവിടെ നിന്ന് മാറ്റപ്പെട്ടു. കോട്ടയം, കോലത്തിരി, രാജാക്കന്‍മാരുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ നിന്നും കുരുമുളക് സംഭരിക്കാനുള്ള കേന്ദ്രമായാണ് കോട്ട ആദ്യകാലത്ത് പ്രവര്‍ത്തിച്ചത്. കാലക്രമത്തില്‍ മലബാറില്‍ ബ്രിട്ടീഷ് ആധിപത്യം ഉറപ്പിക്കുന്നതിന് വേണ്ടിയുള്ള ഒട്ടേറെ പടനീക്കങ്ങള്‍ക്കും ഈ കോട്ട സാക്ഷ്യം വഹിച്ചിട്ടുണ്ട്.
1792 വരെ തലശേരി കോട്ട ബ്രിട്ടീഷുകാരുടെ മുഖ്യവ്യാപാര കേന്ദ്രമായിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബോംബെ ആസ്ഥാനത്തിന് കീഴിലായിരുന്നു തലശേരി കോട്ട. മൂന്ന് കെട്ടിടങ്ങളിലായി ഇംഗ്ലീഷ്-കേരളീയ ഗോത്തിക് ശൈലിയിലാണ് കോട്ട നിർമിച്ചിരിക്കുന്നത്. കാറ്റും വെളിച്ചവും കടക്കുന്ന രീതിയില്‍ വിശാലമായ ഹാളുകളാണ് കോട്ടയുടെ പ്രത്യേകത. വലിയ ജനാലകളും വാതിലുകളുമുണ്ട്. തുരങ്കങ്ങളിലേക്ക് ഇറങ്ങുന്ന പടികള്‍ക്ക് താഴെ കൊട്ടിയടച്ച വാതിലുകള്‍ കണ്ടു മടങ്ങാന്‍ മാത്രമാണ് ഇന്ന് കഴിയുക. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണകാലത്ത് അന്നത്തെ സബ് കലക്ടര്‍മാര്‍ അവര്‍ താമസിക്കുന്ന ബംഗ്ലാവില്‍ നിന്ന് ഈ തുരങ്കം വഴിയാണ് കോട്ടയിലേക്ക് പ്രവേശിച്ചിരുന്നത്.
അറബിക്കടലിന്‍റെ ഇരമ്പലും കടല്‍ക്കാറ്റും ആസ്വദിക്കാന്‍ ഉന്നത ഇംഗ്ലീഷ് ഉദ്യാഗസ്ഥര്‍ കോട്ടമതിലിനോട് ചേര്‍ന്നുള്ള ഇരിപ്പിടങ്ങളിലേക്ക് എത്തിയിരുന്നു. എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെയാണ് സന്ദര്‍ശക സമയം. വൈദേശിക അധിനിവേശ കാലത്ത് നമ്മുടെ നാട് നേരിട്ട തളർച്ചയുടെയും വളർച്ചയുടെയും കഥയാണ് തലശേരി കോട്ടയ്ക്ക് പറയാനുള്ളത്. അധിനിവേശ ശക്തികൾ പടിയിറങ്ങിയപ്പോൾ നാം ചോരയും ജീവനും കൊടുത്തു നേടിയ സ്വാതന്ത്ര്യത്തിൻ്റെ അഭിമാന സ്തംഭമായും തലശേരി കോട്ട മാറിയിട്ടുണ്ട്.
Keywords: News, Malayalam News, Kannur, Kerala, Thalassey, Travel, Tourism, Tour, Destinations, Thalassery Fort in Kannur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.