Sachin Tendulkar | അച്ഛന്‍ അന്ന് നല്‍കിയ ഉപദേശം ഇന്നും പാലിക്കുന്നു; ഒരിക്കലും പുകയില ഉപയോഗിക്കരുതെന്ന് സചിന്‍ ടെന്‍ഡുല്‍കര്‍

 
'This was a promise I made to my father': Tendulkar on his hard stance against tobacco, Mumbai, News, Sachin Tendulkar, Tobacco, Promise, Father, National News
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നല്ല ഭാവിക്ക് നമുക്ക് നല്ലത് പുകയിലയേക്കാള്‍ ആരോഗ്യം തിരഞ്ഞെടുക്കുന്നത്


ഒരിക്കലും പുകയിലയെ പ്രോത്സാഹിപ്പിക്കരുത്

മുംബൈ: (KVARTHA) ലോക പുകയില വിരുദ്ധ ദിനത്തില്‍ പുകയില ഉപയോഗത്തിനെതിരായ ബോധവത്കരണവുമായി ക്രികറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍കര്‍. എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സചിന്‍ പുകയില ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തിയത്.

 

'എന്റെ അന്താരാഷ്ട്ര കരിയറിന്റെ തുടക്കത്തില്‍ അച്ഛന്‍ എനിക്ക് ലളിതമായ, എന്നാല്‍ അത്രയും പ്രധാനപ്പെട്ട ഒരു ഉപദേശം തന്നു. ഒരിക്കലും പുകയിലയെ പ്രോത്സാഹിപ്പിക്കരുത്. ഇത്ര കാലവും ഞാന്‍ ആ ഉപദേശം അടിസ്ഥാനമാക്കി ജീവിച്ചു. നിങ്ങള്‍ക്കും അത് സാധിക്കും. നല്ല ഭാവിക്ക് നമുക്ക് നല്ലത് പുകയിലയേക്കാള്‍ ആരോഗ്യം തിരഞ്ഞെടുക്കുന്നതാണ്'- എന്ന് സചിന്‍ എക്‌സില്‍ കുറിച്ചു.

Aster mims 04/11/2022

 


പുകയിലയുമായി ബന്ധപ്പെട്ട പരസ്യങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് മുന്‍പ് ഓഫര്‍ ലഭിച്ചിരുന്നതായി സചിന്‍ അടുത്ത  കാലത്ത് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അവരോടെല്ലാം താന്‍ നോ പറഞ്ഞതായും സചിന്‍ പറഞ്ഞിരുന്നു.

കളിക്കുന്ന കാലത്ത് തന്റെ കൂടെ കളിച്ച പലരും സിഗരറ്റ് കംപനിയുടെ സ്റ്റികര്‍ ബാറ്റില്‍ പതിച്ചാണ് കളിച്ചിരുന്നത്. എന്നാല്‍ തന്റെ ബാറ്റില്‍ പരസ്യമെന്ന നിലയില്‍ പോലും അത്തരം കംപനികളുടെ സ്റ്റികര്‍ ഒട്ടിക്കാന്‍ തയാറായില്ല. അച്ഛന് നല്‍കിയ വാക്കാണ് തനിക്ക് പ്രധാനമെന്നും സചിന്‍ പറഞ്ഞിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script