Accident | വിവാദ ബിജെപി നേതാവ് ബ്രിജ് ഭൂഷൻ്റെ മകൻ്റെ വാഹനവ്യൂഹത്തിൽ പെട്ട എസ്‌യുവി ബൈക്കിലിടിച്ച് 2 യുവാക്കൾ മരിച്ചു

 
Accident


യുപിയിലെ കൈസർഗഞ്ചിലാണ് അപകടം

 

ലക്‌നൗ: (KVARTHA) ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ കർണാൽഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗുസ്തി ഫെഡറേഷൻ മുൻ മേധാവിയും ബിജെപി എം പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിൻ്റെ മകനും ബിജെപി സ്ഥാനാർത്ഥിയുമായ കരൺ ഭൂഷൺ സിംഗിൻ്റെ വാഹനവ്യൂഹത്തിൻ്റെ ഭാഗമായിരുന്ന എസ്‌യുവി ബൈക്കിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. രണ്ട് കാൽനടയാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രദേശവാസികളായ ശഹ്‌സാദ് ഖാൻ (24), രഹാൻ ഖാൻ (19) എന്നിവരാണ് മരിച്ചത്. എസ്‌യുവി കസ്റ്റഡിയിലെടുത്ത പൊലീസ് ഡ്രൈവർ ലവ്കുഷ് ശ്രീവാസ്തവയെ അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാവിലെ കരൺ സിംഗിൻ്റെ വാഹനവ്യൂഹം കർണാൽഗഞ്ചിലൂടെ കടന്നുപോകുമ്പോഴായിരുന്നു അപകടം. മൂന്ന് വാഹനങ്ങൾ ഇവിടത്തെ റെയിൽവേ ഗേറ്റ് കടന്ന് പോയപ്പോൾ, അപകടത്തിൽപ്പെട്ട നാലാമത്തെ വാഹനം ട്രെയിൻ കടന്നുപോകുന്നതുവരെ കാത്തുനിന്നിരുന്നു. ട്രെയിൻ കടന്നുപോയതിന് ശേഷം, ഈ വാഹനത്തിൻ്റെ ഡ്രൈവർ ഒപ്പമുണ്ടായിരുന്ന മറ്റ് വാഹനങ്ങളുടെ അടുത്തെത്തുന്നതിന് അമിതവേഗതയിൽ പോയതാണ് അപകടത്തിന് വഴിവെച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

പെട്രോൾ പമ്പിന് സമീപം എതിർദിശയിൽ നിന്ന് വന്ന മോട്ടോർ സൈക്കിളിൽ എസ്‌യുവി ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന് ശേഷം എസ്‌യുവി ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് പിടികൂടുകയായിരുന്നു. വാഹനം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു. അപകടത്തിൽ രോഷാകുലരായ ജനങ്ങൾ പ്രാദേശിക സി എച്ച് സി വളഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia