Akshaya Tritiya | വില ഉയർന്നിട്ടും അക്ഷയതൃതീയയ്ക്ക് സ്വർണക്കച്ചവടം പൊടിപൊടിച്ചു

 


കൊച്ചി: (KVARTHA) വില ഉയർന്നതായിട്ടും അക്ഷയതൃതീയയ്ക്ക് സ്വർണക്കച്ചവടം പൊടിപൊടിച്ചു. ഹിന്ദു വിശ്വാസം അനുസരിച്ച്, അക്ഷയതൃതീയ ദിവസം വളരെ ശുഭകരമായതായി കണക്കാക്കപ്പെടുന്നു. സ്വർണം വാങ്ങുന്നതിനും ഇത് നല്ല സമയമായി വിശ്വസിക്കുന്നു. കേരളത്തിലെ ചെറിയ ഗ്രാമങ്ങളിൽ പോലുമുള്ള ജ്വല്ലറികളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, ഡയമണ്ട് ആഭരണങ്ങൾ, നാണയങ്ങൾ, ബാറുകൾ എന്നിവയ്ക് ആവശ്യക്കാർ ഏറെയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6700 രൂപയിലും പവന് 53,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
  
Akshaya Tritiya | വില ഉയർന്നിട്ടും അക്ഷയതൃതീയയ്ക്ക് സ്വർണക്കച്ചവടം പൊടിപൊടിച്ചു

പരമ്പരാഗതമായ ഉത്സാഹത്തോടെയാണ് സ്വർണക്കടകളിലേക്ക് പതിനായിരക്കണക്കിന് കുടുംബങ്ങൾ ഒഴുകിയെത്തിയതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററും ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറുമായ അഡ്വ. എസ് അബ്ദുൽ നാസർ പറഞ്ഞു.

18 കാരറ്റ് ആഭരണങ്ങളുടെ ഡിമാൻഡ് വലിയതോതിൽ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം അക്ഷയതൃതീയ ദിനത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് വില 5575 രൂപയായിരുന്നു. ഇപ്പോഴത്തെ 18 കാരറ്റിന്റെ വില 5575 ആണ്. ഒരു വർഷത്തിനിടെ 1125 രൂപയുടെ വർധനവാണ് ഒരു ഗ്രാ൦ സ്വർണത്തിന് അനുഭവപ്പെട്ടത്. പവന് 9000 രൂപയുടെ വർധനവ് ഉണ്ടായി. കഴിഞ്ഞവർഷത്തേക്കാൾ അഞ്ചു മുതൽ ഏഴ് വരെ ശതമാനം വ്യാപാരത്തോത് ഉയർന്നതായിട്ടാണ് റിപ്പോർട്ടുകൾ.

അക്ഷയതൃതീയ ദിനത്തിൽ ഇന്ത്യ ഒട്ടാകെ 20 മുതൽ 23 ടൺ വരെ സ്വർണം വിറ്റതായിട്ടുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്. സ്വർണ വ്യാപാരശാലകളിൽ ഇപ്പോഴും തിരക്കുണ്ട്. രാത്രി വൈകിയും വ്യാപാരം തുടരുകയാണ്. അക്ഷയതൃതീയ സ്വർണ വ്യാപാര മേഖലയ്ക്ക് പുത്തൻ ഉണർവ് പകർന്നുവെന്ന് വ്യാപാരികളും പറയുന്നു.

Keywords: News, News-Malayalam-News, Kerala, Business, Strong sale on Akshaya Tritiya.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia