SWISS-TOWER 24/07/2023

ട്വന്റി 20 ലോകകപ്പ്; ഇന്ത്യക്ക് വിജയത്തുടക്കം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ട്വന്റി 20 ലോകകപ്പ്; ഇന്ത്യക്ക് വിജയത്തുടക്കം
കൊളംബോ: നാലാമത് ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഇന്ത്യ ആദ്യ കളിയില്‍ അഫ്ഗാനിസ്ഥാനെ 23 റണ്‍സിന് തോല്‍പിച്ചു. നവാഗതരായ അഫ്ഗാനിസ്ഥാനെതിരെ വിയര്‍ത്തായിരുന്നു ഇന്ത്യയുടെ ജയം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 159 റണ്‍സെടുത്തു. 50 റണ്‍സെടുത്ത വിരാട് കോലിയും 38 റണ്‍സെടുത്ത സുരേഷ് റെയ്‌നയുമാണ് ടോപ്‌സ്‌കോറര്‍മാര്‍. ഗംഭീര്‍(10), സെവാഗ് (8), യുവരാജ് (18) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. ധോണി 18 റണ്‍സുമായി പുറത്താവാതെനിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനികള്‍ തുടക്കത്തില്‍ ഇന്ത്യയെ വിറപ്പിച്ചു. എന്നാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുവരാജും രണ്ട് വിക്കറ്റ് വീഴ്ത്തിയ അശ്വിനും കളി ഇന്ത്യയുടെ വഴിക്കാക്കി. എല്‍ ബാലാജിയും മൂന്ന് വിക്കറ്റ് നേടി.

നാല് ഫോറുകളും രണ്ട് സിക്‌സറുമടക്കം 39 പന്തില്‍ 50 റണ്‍സെടുത്ത കോലിയാണ് മാന്‍ ഓഫ് ദ മാച്ച്.

SUMMERY: India defeated Afghanistan in the Group A fixture of the ICC World Twenty20 by 23 runs at the R Premadasa Stadium, Colombo here on Wednesday.

Keywords: sports, cricket, India Afghanistan, Colombo,  
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia