യുവരാജ് മാതൃക: സച്ചിന്‍

 


ADVERTISEMENT

യുവരാജ് മാതൃക: സച്ചിന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാറ്റ്‌­സ്മാന്‍ യുവരാജ് സിംഗിന് ലിറ്റില്‍ മാസ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കുറുടെ അഭിനന്ദനം. ക്യാന്‍സറിനെ അതിജീവിച്ച് കളത്തിലേക്കു മടങ്ങിയെത്തിയ യുവരാജ് സിംഗ് കായിക ലോകത്തിനുതന്നെ മാതൃകയാണെന്ന് സച്ചിന്‍ പറഞ്ഞു.

യുവരാജ് യഥാര്‍ഥ ചാംപ്യനാണ്. ക്യാന്‍സറിനോട് യുവരാജ് നടത്തിയ പോരാട്ടം മറ്റു കായികതാരങ്ങള്‍ക്കും ക്യാന്‍സര്‍ ബാധിതര്‍ക്കും മാതൃകയാണ്. കഠിനമായ ചികിത്സകള്‍ക്കു ശേഷമാണ് യുവരാജ് കളിക്കളത്തില്‍ തിരികെയെത്തുന്നത്. ശരിക്കും ചാംപ്യനാണദ്ദേഹം. രോഗം അലട്ടുമ്പോഴാണു യുവി ലോകകപ്പിലെ മാന്‍ ഒഫ് ദ സീരീസായത്­ സച്ചിന്‍ പറഞ്ഞു.

Keywords:  Yuvraj Singh, Sachin Tendulker, Cancer, Sports, New Delhi
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia