Thanks Kerala | 'ലോകകപില്‍ ടീമിനെ പിന്തുണച്ചതിന് നന്ദി'; അതിശയിപ്പിക്കുന്ന ആവേശം കണ്ട് കേരളത്തിന്റെ പേര് പ്രത്യേകം എടുത്തു പറഞ്ഞ് അര്‍ജന്റീന

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ബ്യൂണസ് ഐറിസ്: (www.kvartha.com) ഫിഫ ലോകകപ് വിജയത്തിന് പിന്നാലെ ടീമിനെ പിന്തുണച്ചതിന് കേരളത്തിന് പ്രത്യേകം നന്ദി പറഞ്ഞ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ഇന്‍ഡ്യ, പാകിസ്താന്‍, ബംഗ്ലാദേശ് പ്രേമികള്‍ക്ക് നന്ദി പറഞ്ഞുള്ള പോസ്റ്റിലാണ് കേരളത്തിന്റെയും പേരെടുത്ത് പറഞ്ഞ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നന്ദി രേഖപ്പെടുത്തിയത്. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് അര്‍ജന്റീന പ്രതികരണം അറിയിച്ചത്. 
Aster mims 04/11/2022

അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്ന ബംഗ്ലാദേശിലെ വീഡിയോയും ബംഗ്ലാദേശിനോടുള്ള നന്ദിയും ട്വീറ്റിലുണ്ട്. ബംഗ്ലാദേശിലെ പ്രേമികളുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് അസോസിയേഷന്‍ ഇക്കാര്യം പറഞ്ഞത്.

Thanks Kerala | 'ലോകകപില്‍ ടീമിനെ പിന്തുണച്ചതിന് നന്ദി'; അതിശയിപ്പിക്കുന്ന ആവേശം കണ്ട് കേരളത്തിന്റെ പേര് പ്രത്യേകം എടുത്തു പറഞ്ഞ് അര്‍ജന്റീന


'നന്ദി ബംഗ്ലാദേശ്, നന്ദി കേരളം, ഇന്‍ഡ്യ, പാകിസ്താന്‍. നിങ്ങളുടെ പിന്തുണ അതിശയിപ്പിക്കുന്നതായിരുന്നു'- ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കുറിച്ചു. ഇതിന് താഴെ കേരളത്തില്‍ നിന്നടക്കം നിരവധി അര്‍ജന്റീന ആരാധകരാണ് കമന്റുമായി എത്തിയത്.

അര്‍ജന്റീനയുടെ ലോകകപ് വിജയത്തിന് പിന്നാലെ ഞായറാഴ്ച രാത്രി മുഴുവന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ ആഘോഷ പരിപാടികളാണ് നടന്നത്. പലയിടത്തും ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പാടുപെട്ടു. പെനല്‍റ്റി ഷൂടൗടില്‍ ഫ്രാന്‍സിനെ കീഴടക്കിയാണ് അര്‍ജന്റീന 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ് നേടിയത്.


Keywords: News,World,international,World Cup,FIFA-World-Cup-2022,Top-Headlines,Trending,Argentina,Winner,Kerala,Twitter,Sports,Football, ‘Your support is amazing’; Argentina Football Association named Kerala too

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script