ഗുസ്തിയില്‍ യോഗേശ്വര്‍ ദത്തിന് വെങ്കലം

 


ഗുസ്തിയില്‍ യോഗേശ്വര്‍ ദത്തിന് വെങ്കലം
ലണ്ടന്‍: ലണ്ടന്‍ ഒളിംപിക്സില്‍ ഇന്ത്യക്ക് വീണ്ടും വെങ്കലം. 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ യോഗേശ്വര്‍ ദത്താണ് വെങ്കലം സ്വന്തമാക്കിയത്. ഉത്തര കൊറിയയുടെ റിം ജോം മിയോങ്ങിനെ തോല്‍പിച്ചാണ് യോഗേശ്വറിന്റെ വെങ്കലത്തിളക്കം.

ലണ്ടന്‍ ഒളിംപിക്സില്‍​ഇന്ത്യയുടെ നാലാമത്തെ വെങ്കലമാണിത്. അഞ്ചാമത്തെ മെഡലും.

റിപ്പഷേജ് നിയമപ്രകാരമാണ് യോഗേഷിന് വെങ്കലത്തിലേക്ക് എത്തിയത്. യോഗേശ്വര്‍ പ്രീക്വാര്‍ട്ടറില്‍ തോറ്റിരുന്നു. എങ്കിലും പ്രീക്വാര്‍ട്ടറില്‍ യോഗേശ്വറിനെതിരെ വിജയം നേടിയ റഷ്യന്‍ ഗുസ്തിക്കാരന്‍ ബെസിക്ക് ഖുദ്‌ഖോവ് ഫൈനലിലെത്തിയതോടെയാണ് റിപ്പഷേജ് നിയമം നടപ്പാക്കിയത്.

രണ്ട് റിപ്പഷേജ് മത്സരങ്ങള്‍ റൗണ്ടുകള്‍ തുടര്‍ച്ചയായി വിജയിച്ചാണ് യോഗേശ്വര്‍ വെങ്കല മെഡലിനായുള്ള മത്സരത്തിന് യോഗ്യത നേടിയത്. അതെല്ലാം ഒരൊറ്റ ദിവസമായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ആദ്യ റിപ്പഷേജ് റൗണ്ടില്‍ പ്യൂര്‍ട്ടോ റിക്കോയുടെ ഫ്രാങ്ക്‌ളിന്‍ തോമസിനെയും രണ്ടാം റിപ്പഷേജ് റൗണ്ടില്‍ ഇറാന്റെ ഇസ്മായില്‍ മസൂദിനെയുമാണ് യോഗേശ്വര്‍ തോല്പിച്ചത്.

SUMMARY: Bruised but still having the burning desire to win a medal. This sums up the performance of Yogeshwar Dutt, who, despite a badly swollen eye, fought three repechage bouts to win an Olympic bronze 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia