ഗുസ്തി താരം റിതിക ഫോഗടിനെ ബന്ധുവിന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Mar 18, 2021, 13:50 IST
ന്യൂഡെല്‍ഹി: (www.kvartha.com 18.03.2021) ഗുസ്തി താരം റിതിക ഫോഗടി(17) നെ ബന്ധുവിന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. പ്രശസ്ത ഗുസ്തി താരങ്ങളായ ഗീത ഫോഗട്ടിന്റെയും കവിത ഫോഗട്ടിന്റെയും അടുത്ത ബന്ധുവാണ് റിതിക. ഇക്കഴിഞ്ഞ മാര്‍ച്ച് 14ന് രാജസ്ഥാനില്‍ വെച്ച് നടന്ന ടൂര്‍ണമെന്റില്‍ മത്സരിച്ച റിതിക ഒരു പോയിന്റിനാണ് പരാജയപ്പെട്ടത്.
കോമണ്‍വെല്‍ത് ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമാണ് റിതികയുടെ ബന്ധുവായ ഗീത ഭോഗട്ട്. 2010 ലാണ് ഗീത സ്വര്‍ണം നേടിയത്. ഈ വിഭാഗത്തില്‍ ഗീത ഭോഗട്ട് ഒളിമ്പിക്സിലും മത്സരിച്ചിരുന്നു. നാലു വര്‍ഷങ്ങള്‍ക്കിപ്പുറം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അനുജത്തി ബബിത ഭോഗട്ടും സ്വര്‍ണം നേടിയിരുന്നു.
ഗീതാ- ബബിത സഹോദരിമാരുടെ പിതാവും ഗുസ്തിയിലെ ഇതിഹാസ താരം മഹാവീര്‍ സിങ് ഫോഗട്ട് റിതികയുടെ അമ്മാവനാണ്. ഇദ്ദേഹത്തിന്റെ വസതിയിലാണ് റിതികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദ്രോണാചാര്യ മഹാവീര്‍ സിങ് ഫോഗട്ടും റിതികയുടെ പിതാവും റിതിക മത്സരിക്കുന്നത് കാണാന്‍ എത്തിയിരുന്നു. അമ്മാവന്റെ കീഴില്‍ അദ്ദേഹത്തിന്റെ തന്നെ അക്കാദമിയില്‍ പരിശീലനം നടത്തിവരികയായിരുന്നു റിതിക. മത്സരത്തില്‍ പരാജയപ്പെട്ടതോടെ റിതിക കടുത്ത നിരാശയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. 
കോമണ്‍വെല്‍ത് ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമാണ് റിതികയുടെ ബന്ധുവായ ഗീത ഭോഗട്ട്. 2010 ലാണ് ഗീത സ്വര്‍ണം നേടിയത്. ഈ വിഭാഗത്തില്‍ ഗീത ഭോഗട്ട് ഒളിമ്പിക്സിലും മത്സരിച്ചിരുന്നു. നാലു വര്‍ഷങ്ങള്‍ക്കിപ്പുറം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അനുജത്തി ബബിത ഭോഗട്ടും സ്വര്‍ണം നേടിയിരുന്നു.
Keywords: Wrestler Ritika Phogat, Geeta Phogat's Cousin, Dies. Cops Suspect Suicide, New Delhi, News, Sports, Dead, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.