ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ ഫോടോ പങ്കുവച്ചുകൊണ്ട് സിദ്ധാര്‍ഥ് ശുക്ലയ്ക്ക് ആദരമര്‍പിച്ച് ഗുസ്തി താരം ജോണ്‍ സീന
Sep 4, 2021, 16:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മാസാചുസറ്റ്സ്: (www.kvartha.com 04.09.2021) സിദ്ധാര്‍ഥ് ശുക്ലയ്ക്ക് ആദരമര്‍പിച്ച് പ്രശസ്ത ഗുസ്തി താരം ജോണ്‍ സീന. തന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ സിദ്ധാര്‍ഥിന്റെ ഫോടോ പങ്കുവച്ചാണ് ഡബ്ല്യു ഡബ്ല്യു ഇ സൂപെര്‍ താരം സീന താരത്തോടുള്ള ആദരവ് വ്യക്തമാക്കിയത്.
എന്നാല്‍ ചിത്രത്തിന് യാതൊരു വിധത്തിലുള്ള തലക്കെട്ടും സീന നല്‍കിയിട്ടില്ല. ഫോടോ പങ്കുവച്ചതിന് തൊട്ടു പിന്നാലെ ലോകത്തിന്റെ പല കോണുകളിലും നിന്നുള്ള പ്രതികരണങ്ങളാണ് കമന്റുകളായും ഷെയറുകളായും എത്തുന്നത്. വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍ തുടങ്ങിയ പ്രമുഖരും ഇതിനോട് പ്രതികരിച്ചിട്ടുണ്ട്.
സീന എല്ലാ ചിത്രങ്ങളും ക്യാപ്ഷന്‍ നല്‍കാതെയാണ് തന്റെ ഇന്‍സ്റ്റയില്‍ പങ്കുവെക്കാറുള്ളത്. 'എന്റെ ഇന്‍സ്റ്റഗ്രാമിലേക്ക് സ്വാഗതം. ക്യാപ്ഷനില്ലാതെയാണ് ഇവിടെ എല്ലാ ചിത്രങ്ങളും പോസ്റ്റ് ചെയ്യുക, അത് നിങ്ങളുടെ ഇഷ്ടത്തിന് വ്യാഖ്യാനിക്കാം' എന്നാണ് തന്റെ ഇന്‍സ്റ്റഗ്രാം ബയോയായി സീന നല്‍കിയിരിക്കുന്നത്.
16 തവണ ഡബ്ല്യു ഡബ്ല്യു ഇ വേള്‍ഡ് ചാമ്പ്യനായ ജോണ്‍ സീന ഹോളിവുഡ് സിനിമാ രംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡബ്ല്യു ഡബ്ല്യു ഇയുടെ 'മേക് എ വിഷ്' എന്ന സന്നദ്ധ സംഘടനയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ജോണ്‍ സീന.
സെപ്റ്റംബര്‍ 2-ാം തീയതിയാണ് ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടനും ബിഗ് ബോസ് റിയാലിറ്റി ഷോ വിജയിയുമായ സിദ്ധാര്‍ഥ് ശുക്ല ഹൃദയാഘാതം മൂലം അന്തരിച്ചത്. മുംബൈയിലെ വസതിയില്‍ വെച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയ സിദ്ധാര്‍ഥിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂപെര്‍ ആശുപത്രി അധികൃതരാണ് മരണം സ്ഥിരീകരിച്ചത്.
1980കളില്‍ മോഡലിങ്ങിലൂടെ കരിയര്‍ ആരംഭിച്ച സിദ്ധാര്‍ഥ് നിരവധി ഹിന്ദി സീരിയലുകളില്‍ നായകകഥാപാത്രമായി എത്തിയിരുന്നു. 2014ല്‍ ഹംപ്റ്റി ശര്‍മ കി ദുല്‍ഹനിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചുവടുവെച്ചു. 2019ല്‍ ബിഗ് ബോസിന്റെ 13-ാം സീസണില്‍ വിജയി കൂടിയായതോടെ താരത്തിന് ആരാധകരേറിയിരുന്നു. ഈ വര്‍ഷമിറങ്ങിയ ബ്രോകണ്‍ ബട് ബ്യൂടിഫുള്ളിലൂടെ ഒ ടി ടി, വെബ് സീരിസ് രംഗങ്ങളിലേക്ക് ചുവടുവെച്ചിരിക്കുന്നതിനിടയിലാണ് ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

