SWISS-TOWER 24/07/2023

അനുഷ്‌ക ശര്‍മയുമായുള്ള വിവാഹം വിരാട് കോലിയുടെ ബാറ്റിങ്ങിനെ ബാധിച്ചു; 29-ാം വയസില്‍ വിവാഹിതനാകുന്നതിന് പകരം ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്; കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍ എന്നും ശുഐബ് അക്തര്‍

 


ADVERTISEMENT

മസ്ഖത്: (www.kvartha.com 22.01.2022) ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുമായുള്ള വിവാഹം വിരാട് കോലിയുടെ ബാറ്റിങ്ങിനെ ബാധിച്ചതായി പാകിസ്താന്‍ മുന്‍ ക്രികെറ്റ് താരം ശുഐബ് അക്തര്‍. 29-ാം വയസ്സില്‍ വിവാഹിതനാകുന്നതിനു പകരം ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയായിരുന്നു കോലി ചെയ്യേണ്ടിയിരുന്നതെന്നും അക്തര്‍ അഭിപ്രായപ്പെട്ടു.

വിരാട് കോലിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അത്ര നേരത്തേ വിവാഹം കഴിക്കുമായിരുന്നില്ലെന്നും അക്തര്‍ വ്യക്തമാക്കി. വിവാഹം താരങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം കൊണ്ടുവരുമെന്നും അത് സമ്മര്‍ദം സൃഷ്ടിക്കുമെന്നും അക്തര്‍ ചൂണ്ടിക്കാട്ടി. 'വിരാട് കോലി ഏതാണ്ട് 67 വര്‍ഷക്കാലം ഇന്‍ഡ്യയെ നയിച്ചു. സത്യത്തില്‍ ഞാന്‍ കോലിയെ ക്യാപ്റ്റനാക്കുന്നതിനെ അനുകൂലിക്കുന്ന ആളല്ലെന്നും മറിച്ച്

നായകസ്ഥാനം ഏറ്റെടുക്കുന്നതിനു പകരം കോലി ശരാശരി 100- 120 റണ്‍സ് വീതം സ്‌കോര്‍ ചെയ്യുന്നതായിരുന്നു എനിക്ക് ഇഷ്ടമെന്നും അക്തര്‍ പറഞ്ഞു. അദ്ദേഹം ബാറ്റിങ്ങില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു ഏറ്റവും ഉചിതം' എന്നും അക്തര്‍ ചൂണ്ടിക്കാട്ടി.

'വിരാട് കോലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ആ പ്രായത്തില്‍ വിവാഹം കഴിക്കുമായിരുന്നില്ല. പകരം ഞാന്‍ ക്രികെറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതല്‍ റണ്‍സ് നേടി കരിയര്‍ ആസ്വദിക്കുമായിരുന്നു. കരിയറിലെ ഈ 10- 12 വര്‍ഷങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. അത് നമുക്ക് പിന്നീട് ലഭിക്കുകയുമില്ല' അക്തര്‍ ചൂണ്ടിക്കാട്ടി.

അനുഷ്‌ക ശര്‍മയുമായുള്ള വിവാഹം വിരാട് കോലിയുടെ ബാറ്റിങ്ങിനെ ബാധിച്ചു; 29-ാം വയസില്‍ വിവാഹിതനാകുന്നതിന് പകരം ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്; കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍ എന്നും ശുഐബ് അക്തര്‍

വിവാഹം കളിക്കാരന്റെ കരിയറിനെ ബാധിക്കുമോയെന്ന ചോദ്യത്തിന്, 'ബാധിക്കും' എന്നായിരുന്നു അക്തറിന്റെ മറുപടി. ഭാര്യയും കുഞ്ഞുങ്ങളുമാകുന്നതോടെ കളിയില്‍ പഴയപോലെ ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ലെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.

'വിവാഹത്തിന്റെയും ക്യാപ്റ്റന്‍സിയുടെയും സമ്മര്‍ദം തീര്‍ച്ചയായും ബാറ്റിങ്ങിനെ ബാധിക്കും. കുടുംബാംഗങ്ങളില്‍നിന്നും മക്കളില്‍നിന്നും സ്വാഭാവികമായി സമ്മര്‍ദമുണ്ടാകും. ഉത്തരവാദിത്തം കൂടുന്നതിന് അനുസരിച്ച് സമ്മര്‍ദവുമേറും. ക്രികെറ്റ് താരങ്ങള്‍ക്ക് 14- 15 വര്‍ഷമാണ് ശരാശരി കരിയര്‍. അതില്‍ 56 വര്‍ഷമാണ് മികവിന്റെ ഔന്നത്യത്തില്‍ ഉണ്ടാകുക. കോലിയെ സംബന്ധിച്ച് ആ വര്‍ഷങ്ങള്‍ കടന്നുപോയി. ഇനി കോലിയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ്' എന്നും അക്തര്‍ പറഞ്ഞു.

'വിവാഹം ചെയ്യുന്നത് മോശം കാര്യമാണെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ, നിങ്ങള്‍ ഇന്‍ഡ്യയ്ക്കായി കളിക്കുമ്പോള്‍ കുറച്ചുകാലം കൂടി അതില്‍ ശ്രദ്ധിക്കണമായിരുന്നു. ആരാധകര്‍ക്ക് കോലിയെന്ന് വച്ചാല്‍ ജീവനാണ്. ആ സാഹചര്യത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി ആരാധകര്‍ നല്‍കുന്ന സ്‌നേഹം മികച്ച ബാറ്റിങ്ങിലൂടെ തിരികെ നല്‍കാന്‍ കോലിയും ബാധ്യസ്ഥനാണ്' എന്നും അക്തര്‍ വിശദീകരിച്ചു.

Keywords:  'Wouldn't have married': Shoaib Akhtar reveals how Virat Kohli's marriage with Anushka affected his game, Muscat, News, Cricket, Sports, Virat Kohli, Marriage, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia