ട്വന്‍റി 20 ലോകകപ്പ്: ഇന്ത്യയെ കീഴടക്കി ലങ്കയ്ക്ക് കിരീടം

 


മിര്‍പൂര്‍: (www.kvartha.com 06.04.2014) കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടവും ഇന്ത്യയെ തുണച്ചില്ല. ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് കീഴടക്കി ലങ്ക കിരീടം ചൂടി. കളിയുലുടനീളം മിന്നി നിന്ന മലിംഗ യുടെ നേതൃത്വത്തിലുള്ള ലങ്ക അനായാസമായാണ് ജേതാക്കളായത്. ലങ്കയുടെ ആ ദ്യത്തെ ലോകകപ്പ് കിരീടമാണിത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോഹ്ലിയുടെ(77) ഒറ്റയാള്‍ പോരാട്ടത്തെ പിന്തുണച്ച് 130 റണ്‍സ് നേടി. മറ്റു താരങ്ങള്‍ക്കൊന്നും കാര്യമായി തിളങ്ങനായില്ല. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ വലിഞ്ഞുചുറ്റിയ ലങ്കന്‍ ബോളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടി. യുവരാജ് സിംഗിന്റെ (21 പന്തില്‍ 11) മോശം ബാറ്റിംഗാണ് ഇന്ത്യന്‍ സ്‌കോറിംഗിനെ മന്ദഗതിയിലാക്കിയത്.

രോഹിത് ഷര്‍മ(29), റഹാനെ(3) റണ്‍സെടുത്ത് പുറത്തായി. നായകന്‍ ധോണി (4 നോട്ടൗട്ട്) അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും പതിയെ കളിച്ച് ഇടക്കിടെ കൂറ്റനടികളുമായി വിജയ ലക്ഷ്യത്തിലേക്ക് പറന്നെത്തി. പെരേര(5), ദില്‍ഷന്‍(18), ജയവര്‍ധന(24), തിരിമന്നെ(7), സംഗക്കാര (52 നോട്ടൗട്ട്), തിസാര പെരേര(23 നോട്ടൗട്ട്), എന്നിവര്‍ ലങ്കയുടെ ബാറ്റിഗിന് കരുത്തേകി. 13 പന്തുകള്‍ ബാക്കിനില്‍ക്കേ ആയിരുന്നു ലങ്കയുടെ വിജയം. കിരീട നേട്ടത്തോടെ വിരമിക്കുന്ന സംഗക്കാര, ജയവര്‍ധന എന്നിവര്‍ക്കുള്ള ഗംഭീര യാത്രയപ്പുമായി.

ട്വന്‍റി 20 ലോകകപ്പ്: ഇന്ത്യയെ കീഴടക്കി ലങ്കയ്ക്ക് കിരീടം

ട്വന്‍റി 20 ലോകകപ്പ്: ഇന്ത്യയെ കീഴടക്കി ലങ്കയ്ക്ക് കിരീടം

ട്വന്‍റി 20 ലോകകപ്പ്: ഇന്ത്യയെ കീഴടക്കി ലങ്കയ്ക്ക് കിരീടം

ട്വന്‍റി 20 ലോകകപ്പ്: ഇന്ത്യയെ കീഴടക്കി ലങ്കയ്ക്ക് കിരീടം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Keywords:  India vs Sri Lanka Live: World T20 Final, Mirpur, Shere Bangla National Stadium, Mirpur, SK Raina, MS Dhoni, R Ashwin, Kulasekara to Kohli yorker outside, Cool Sangakkara breaks final hoodoo
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia