മുംബൈ: മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിസ് 590ന് പുറത്തായി. അവസാന ബാറ്റ്‌സ്മാനായ ബിഷുവിനെ(12) പുറത്താക്കി അശ്വിന്‍ അഞ്ച് വിക്കറ്റ് തികച്ചു. 11 റണ്‍സോടെ ഫിഡല്‍ എഡ്വേര്‍ഡ്‌സ് പുറത്താകാതെ നിന്നു. വിന്‍ഡീസ് സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് വാംഖഡെ സ്റ്റേഡിയത്തില്‍ പുറത്തെടുത്തത്. ബ്രയന്‍ ലാറയ്‌ക്കൊപ്പം റണ്‍നേട്ടവുമായി മുന്നേറുന്ന ഡാരന്‍ ബ്രാവോ 166 റണ്‍സ് നേടി.
വിന്‍ഡീസ് മുന്‍നിര ബാറ്റ്‌സ്മാന്മാരില്‍ ബ്രാവോയടക്കം ആറുപേരും അമ്പതോ അതിലധികമോ റണ്ണെടുത്ത് പുതിയ റെക്കോഡ് സ്ഥാപിക്കുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അഞ്ചാം തവണയാണ് ഇത്തരമൊരു കരുത്തുറ്റ ബാറ്റിങ് പ്രകടനമുണ്ടാകുന്നത്. വിന്‍ഡീസിന്റെ കളിചരിത്രത്തില്‍ ആദ്യവും. അഡ്രിയാന്‍ ബരാത്ത് (62), ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (68), കിര്‍ക്ക് എഡ്വേര്‍ഡ്‌സ് (86), ഡാരന്‍ ബ്രാവോ (166), കീറണ്‍ പവല്‍ (81), മര്‍ലണ്‍ സാമുവല്‍സ് (61) എന്നിങ്ങനെയാണ് വിന്‍ഡീസ് മുന്‍നിരയുടെ പ്രകടനം. മൂന്ന് സെഞ്ച്വറി കൂട്ടുകെട്ടുകളും അവര്‍ക്കിടയിലുണ്ടായി. ബരാത്ത് - ബ്രാത്ത്‌വെയ്റ്റ് സഖ്യം 137 റണ്‍സും എഡ്വേര്‍ഡ്‌സ് - ബ്രാവോ സഖ്യം 164 റണ്‍സും പവല്‍ - ബ്രാവോ സഖ്യം 160 റണ്‍സും ചേര്‍ത്തു.
52.1 ഓവറില്‍ 156 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. അരങ്ങേറ്റക്കാരന്‍ വരുണ്‍ ആരോണ്‍ 28 ഓവറില്‍ 106 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇഷാന്തും ഓജയും ഓരോവിക്കറ്റും സ്വന്തമാക്കി.
വിന്‍ഡീസിന്റെ വന്‍ടോട്ടല്‍ മറികടക്കുകയെന്ന ദൗത്യം ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കുണ്ട്. സെവാഗും ഗംഭീറും നല്‍കുന്ന തുടക്കം മുതലാക്കി, മുന്നേറുകയും മുംബൈയുടെ ആഗ്രഹപ്രകാരം സച്ചിന്‍ നൂറാം സെഞ്ച്വറി നേടുകയുമാണ് ടീം ഇന്ത്യയുടെ ലക്ഷ്യങ്ങള്‍.
English Summary
I ndia off-spinner Ravichandran Ashwin completed his second five-wicket haul in three Tests as West Indies were finally dismissed for an imposing 590 on the third morning of the third and final test at Wankhede Stadium on Thursday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.