സാനിയയുടെ മാതാവ് നസീമ മിര്‍സ ലണ്ടന്‍ ഒളിമ്പിക്സിലേക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സാനിയയുടെ മാതാവ് നസീമ മിര്‍സ ലണ്ടന്‍ ഒളിമ്പിക്സിലേക്ക്
ന്യൂഡല്‍ഹി: ടെന്നീസ് താരം സാനിയ മിര്‍സയുടെ മാതാവ് നസീമ മിര്‍സ ഇന്ത്യന്‍ ടെന്നീസ് ടീം മാനേജരായി ലണ്ടന്‍ ഒളിമ്പിക്സിലേയ്ക്ക്. ടെന്നീസ് ടീമിനെ നയിക്കാനായി നാല് അംഗങ്ങള്‍ കൂടി ടീമിലുണ്ട്.

എസ്.പി മിശ്ര, ലിയാണ്ടര്‍ പേസിന്റെ പരിശീലകന്‍ സഞ്ജയ് സിംഗ്, മഹേഷ് ഭൂപതി-റോഹന്‍ ബൊപ്പണ്ണയുടെ ട്രെയിനിംഗ് കണ്‍സള്‍ട്ടന്റ് ശ്യാമള്‍ വല്ലഭ്ജി, സോമദേഫ് ദേവര്‍മാനിന്റെ കണ്‍സള്‍ട്ടന്റ് മിലോസ് ഗാലെസിസ് എന്നിവരാണ്‌ മറ്റ് അംഗങ്ങള്‍. 

എന്നാല്‍ സാനിയയുടെ മാതാവിനെ മാനേജര്‍ സ്ഥാനമേല്‍പിച്ചത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്‌. പ്രത്യേക യോഗ്യതകളോ, ടെന്നീസുമായി യാതൊരു ബന്ധമോ ഇല്ലാത്ത ഒരാളെ മാനേജരായി നിയമിച്ചതാണ്‌ വിവാദമായിരിക്കുന്നത്. എന്നാല്‍ നസീമ മിര്‍സയ്ക്ക് പിന്തുണയുമായി ടെന്നീസ് അസോസിയേഷന്‍ രംഗത്തെത്തി. ഫെഡറേഷന്‍ കപ്പിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ വനിതാ ടീമിനെ നയിച്ചത് നസീമ മിര്‍സയാണെന്നും അവര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുണ്ടെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

Keywords:  New Delhi, Sania Mirza, Mother, London Olympics, National, Sports, Naseema Mirza
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia