സായി സെന്ററുകള്‍ നാഥനില്ലാ കളരികള്‍; നടക്കുന്നത് ഫണ്ടു ചെലവഴിക്കല്‍ മാത്രം, പീഡനങ്ങളും റാഗിങ്ങും തുടര്‍ക്കഥ
May 7, 2015, 20:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പരാതികള്‍ അകത്തളങ്ങളില്‍ ഒതുക്കി തീര്‍ക്കുന്നു
ആലപ്പുഴ: (www.kvartha.com 07/06/2015) കേരളത്തിലെ സായി സെന്ററുകളും സെന്‍ട്രലൈസഡ് സ്പോര്‍ട്സ് ഹോസ്റ്റലുകളും നാഥനില്ലാ കളരികളാകുന്നു. പരിമിതമായ സൗകര്യങ്ങളുമായി സ്വകാര്യ സ്കൂളുകളും കോളജുകളും പരിശീലിപ്പിച്ച് മികച്ച താരങ്ങളെ വാര്‍ത്തെടുക്കുമ്പോഴാണ് വാരിക്കോരി കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ലഭിച്ചിട്ടും സായി കേന്ദ്രങ്ങള്‍ അനാസ്ഥകളുടെ കൂത്തരങ്ങുകളാകുന്നത്. ഇതിന്റെ ഒടുവിലെത്തെ ഉദാഹരണമാണ് ഇപ്പോള്‍ കേട്ടത്. പുന്നമട സായി സെന്ററിലെ ദേശീയ താരം ആത്യമഹത്യ ചെയ്തതും സഹതാരങ്ങള്‍ ഗുരുതരാവസ്ഥയിലായതും സ്പോര്‍ട്സ് മേഖലയില്‍ നിലനില്‍ക്കുന്ന പീഡനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്. പരിശീലന കളരികളില്‍ നിന്നുള്ള പീഡന വര്‍ത്തമാനങ്ങളുടെ ഞെട്ടിക്കുന്ന കഥകള്‍ മലയാളി കേള്‍ക്കുന്നത് ആദ്യമല്ല. പരാതികള്‍ ഉയരുമ്പോള്‍ ചില പ്രഹസനങ്ങള്‍. കുറ്റക്കാര്‍ക്കെതിരേ നടപടി ഉണ്ടാകാറില്ല. ഇവിടെയും പ്രതിസ്ഥാനത്ത് നില്ക്കുന്നവരില് പരിശീലകനും ഹോസ്റ്റല്‍ മേട്രനും മുതിര്‍ന്ന താരങ്ങളുമാണ്.
മറ്റിടങ്ങളും വലിയ വ്യത്യാസമില്ല. പരിശീലകരുടെയും മുതിര്‍ന്ന താരങ്ങളുടെയും പീഡനത്തിന് ഇരയാകുന്നവര്‍ നിരവധി. പുലര്‍ച്ചെ പരിശീലനത്തിനായി പുറത്തിറങ്ങും താരങ്ങള്‍. വൈകുന്നേരം ആറിനു ശേഷമെ ഹോസ്റ്റലുകളില്‍ തിരിച്ചെത്തൂ. ഇതിനിടയില്‍ അന്തേവാസികള്‍ എങ്ങോട്ടു പോയാലും ചോദിക്കാനാളില്ല. അന്വേഷണമില്ല. ഹോസ്റ്റലുകളില്‍ സീനിയര്‍ താരങ്ങളുടെ റാഗിംങ് പീഡനങ്ങളും ഉത്തരവാദത്വപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കുന്നു.
വര്‍ഷം തോറും കൃത്യമായി സര്‍ക്കാര്‍ ഫണ്ടും മാസവസാനം ശമ്പളവും കിട്ടണം. ഇതുമാത്രമെ ഇവിടെയിരിക്കുന്നവര്ക്കുള്ളൂ. പീഡനങ്ങളും മരണങ്ങളും ഉയരുമ്പോള്‍ മാത്രമാണ് കായിക താരങ്ങളെ വാര്‍ത്തെടുക്കുന്ന ഈ കേന്ദ്രങ്ങളിലേക്ക് അധികൃതരുടെ കണ്ണെത്തുന്നത്. കരിയറിനെ കരുതി പലരും പുറത്തു പറയാറില്ലെന്നു മാത്രം. പരാതി ഉന്നയിച്ചാല്‍ തന്നെ അകത്തളങ്ങളില്‍ ഒതുക്കി തീര്‍ക്കുകയോ ഒറ്റപ്പെടുത്തുകയോ ആണ് പതിവെന്ന് ഒരന്തേവാസി പേര് പറയരുതെന്ന അഭ്യര്ഥനയോടെ പറഞ്ഞു. കൃത്യമായി സര്‍ക്കാര്‍ ഫണ്ട് കൈപ്പറ്റുന്ന സായി കേന്ദ്രങ്ങളും സെന്‍ട്രലൈസഡ് സ്പോര്‍ട്സ് ഹോസ്റ്റലുകളും കുത്തഴിഞ്ഞ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.
ഹോസ്റ്റലുകളില്‍ താമസിച്ച് പരിശീലനവും പഠനവും നടത്തുന്നവര്‍ എങ്ങോട്ടു പോകുന്നു എപ്പോള്‍ തിരികെയെത്തുന്നു എന്നത് നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്. അച്ചടക്കത്തോടെ നില്ക്കുന്ന കായിക താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നുമുണ്ട്. വര്‍ഷം തോറും ബജറ്റില്‍ ഉള്‍പ്പെടുത്തി ഫണ്ട് നല്കുന്ന സര്‍ക്കാര്‍ കൃത്യമായ നിരീക്ഷണ സംവിധാനം ഉണ്ടാക്കിയിട്ടില്ലെന്നതിന്റെ ഒടുവിലത്തെ ദുരന്തമാണ് ആലപ്പുഴ സായി സെന്ററില്‍ സംഭവിച്ചത്.
തിരുവനന്തപുരം എല്‍.എന്‍.സി.പിയില്‍ അടക്കം സായി സെന്ററുകളിലും സംസ്ഥാനത്തെ സെന്‍ട്രലൈസഡ് സ്പോര്‍ട്സ് ഹോസ്റ്റലുകളിലും കൃത്യമായ നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലെന്നതാണ് സത്യം. ഫണ്ട് നല്‍കുന്നതോടെ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞു എന്നു കരുതുന്നവരാണ് സര്‍ക്കാരും കായിക വകുപ്പും. ഭക്ഷണവും താമസസൗകര്യവും എല്ലാം നല്കി കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഓരോ വര്‍ഷവും ലക്ഷങ്ങളാണ് ഓരോ സെന്ററുകള്‍ക്കും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നത്. എന്നാല്‍, മികച്ച സംവിധാനങ്ങള്‍ ഒരുക്കി നല്കുമ്പോഴും മികച്ച കായിക താരങ്ങള്‍ സൃഷ്്ടിക്കപ്പെടുന്നുേണ്ടായെന്ന പരിശോധന ഒരിടത്തും നടക്കുന്നില്ല.
Keywords: Alappuzha, Kerala, Sai Center , Sports, Hostel, What is happening insides Sai Center?.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.