Protest | ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് മാറി നില്‍ക്കും; ഗുസ്തി താരങ്ങളുടെ സമരം പുലര്‍ചെയോടെ താത്കാലികമായി അവസാനിപ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ന്യൂഡെല്‍ഹി: (www.kvartha.com) ഗുസ്തി താരങ്ങളുടെ സമരം താത്കാലികമായി അവസാനിപ്പിച്ചു. റെസ്ലിങ് ഫെഡറേഷനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് ജന്തര്‍മന്തറില്‍ ഗുസ്തിതാരങ്ങള്‍ പ്രതിഷേധസമരം നടത്തിവന്നത്. കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ മാരത്തണ്‍ ചര്‍ചകള്‍ക്കൊടുവില്‍ ശനിയാഴ്ച പുലര്‍ചെ
യോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Aster mims 04/11/2022

താരങ്ങള്‍ ഉയര്‍ത്തിയ മിക്ക ആവശ്യങ്ങളും സര്‍കാര്‍ അംഗീകരിച്ചു. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് മാറിനില്‍ക്കും. ബ്രിജ് ഭൂഷണെതിരെ ഉയര്‍ന്നത് അടക്കമുള്ള ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്തും.

താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളും പരാതികളും അന്വേഷിക്കാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ഇതിനായി ഒരു മേല്‍നോട്ടസമിതി രൂപവത്കരിക്കും. സമിതി നാലാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപോര്‍ട് നല്‍കും. ലൈംഗികാരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കും. സമിതി അംഗങ്ങളെ ശനിയാഴ്ച പ്രഖ്യാപിക്കും. 

അന്വേഷണം തീരുംവരെ നിലവിലെ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ് തത്കാലം വിട്ടുനില്‍ക്കും. ഈ കാലയളവില്‍ ഫെഡറേഷന്റെ ദിനേനയുള്ള പ്രവര്‍ത്തനങ്ങള്‍ സമിതി നിര്‍വഹിക്കും. ഉന്നയിച്ച പരാതികളില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും സര്‍കാരില്‍ വിശ്വാസമുണ്ടെന്നും സമരനേതാവായ ബജ്റംഗ് പുനിയ പറഞ്ഞു. സമരം പിന്‍വലിക്കുകയാണെന്നും അവര്‍ അറിയിച്ചു.

Protest | ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് മാറി നില്‍ക്കും; ഗുസ്തി താരങ്ങളുടെ സമരം പുലര്‍ചെയോടെ താത്കാലികമായി അവസാനിപ്പിച്ചു


വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ ആരംഭിച്ച ചര്‍ച ശനിയാഴ്ച പുലര്‍ചെയാണ് അവസാനിച്ചത്. വ്യാഴാഴ്ച രാത്രിയും നാലുമണിക്കൂറോളം ചര്‍ച നടന്നിരുന്നു. അനുരാഗ് ഠാക്കൂറിന്റെ ഔദ്യോഗികത വസതിയില്‍ നടന്ന ചര്‍ചയില്‍ ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബബിത ഫോഗട്ട്, സുമിത് മാലിക് എന്നിവര്‍ പങ്കെടുത്തു. അതേസമയം, വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല. 

വനിതാതാരങ്ങള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ ഉള്‍പെടെയുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഗുസ്തിതാരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യന്‍ ഒളിംപിക് അസോസിയേഷനും നടപടി ആരംഭിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച വൈകീട്ട് ഓണ്‍ലൈനായി ചേര്‍ന്ന അടിയന്തരയോഗത്തില്‍ വിഷയം അന്വേഷിക്കാന്‍ മേരി കോം അധ്യക്ഷയായ ഏഴംഗസമിതി രൂപവത്കരിച്ചു. ദോള ബാനര്‍ജി, അളകനന്ദ അശോക്, യോഗേശ്വര്‍ ദത്ത്, സഹ്‌ദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരുമുള്‍പെടുന്നതാണ് സമിതി. 

Keywords: News,National,Sports,New Delhi,Wrestling,Players,Top-Headlines,Trending,Protesters,Protest, Minister, WFI controversy: Wrestlers to stop protests, Brij Bhushan Sharan Singh to step aside till probe is completed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia