ന്യൂഡല്‍ഹി: ഇത്തവണത്തെ ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനാണ് ഏറ്റവും സാധ്യതയെന്ന് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. അടുത്തമാസം ശ്രീലങ്കയിലാണ് ട്വന്റി20 ലോകകപ്പ് നടക്കുക.
ഇപ്പോഴത്തെ അവസ്ഥയില്‍ വിന്‍ഡീസ് ശക്തമായി ട്വന്റി 20 ടീമാണ്. ക്രിസ് ഗെയ്ല്‍, കീറോണ്‍ പൊളളാര്‍ഡ്, ഡ്വയിന്‍ സ്മിത്ത്, ആന്ദ്രേറസല്‍, സുനില്‍ നാരൈന്‍, ഫിഡല്‍ എഡ്വാര്‍ഡ്‌സ് തുടങ്ങിയ താരനിരയാണ് അവരുടേത്-ഗാംഗുലി പറഞ്ഞു.
ഗാംഗുലിയുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് മഞ്ചരേക്കറും പറഞ്ഞു. വിരാട് കോലി, യുവരാജ് സിംഗ്, ധോണി, സെവാഗ്, ഗംഭീര്‍ എന്നിവരുള്‍പ്പെട്ട ഇന്ത്യയും ശക്തമായ ടീമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ ഏഴുവരെയാണ് ട്വന്റി 20 ലോകകപ്പ് ശ്രീലങ്കയില്‍ നടക്കുക.
SUMMARY: Without playing down India's chances, former India skipper Sourav Ganguly suggested on Tuesday that West Indies were among the frontrunners to lift the World T20 title in Sri Lanka next month.
key words: India skipper , Sourav Ganguly , World T20 , Sri Lanka , Ganguly , ESPN-Star Sports,
Chris Gayle, Kieron Pollard, Dwayne Smith, Andre Russel , Sunil Narine, Fidel Edwards, Kemar Roach, Sanjay , Pakistan , Virat Kohli, Gautam Gambhir, Virender Sehwag, MS Dhoni , Yuvraj Singh, World T20
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.