ചാമ്പ്യന്‍സ് ട്രോഫി ഇലവനില്‍ ദിനേഷ് കാര്‍ത്തിക് കളിച്ചേക്കുമെന്ന് ക്യാപ്റ്റന്‍ കോഹ്ലി

 


ലണ്ടന്‍: (www.kvartha.com 31.05.2017) ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ദിനേഷ് കാര്‍ത്തിക് കളിച്ചേക്കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ബംഗ്ലാദേശിനെതിരായ മത്സരത്തിന് ശേഷമാണ് കോഹ്ലി സൂചന നല്‍കിയത്. കാര്‍ത്തിക് മികച്ച കളിക്കാരനാണ്. വലിയ സ്‌കോര്‍ നേടാന്‍ ശേഷിയുള്ള കാര്‍ത്തിക്കിന്റെ സാന്നിധ്യം ടീം ആഗ്രഹിക്കുന്നുണ്ടെന്നും കോഹ്ലി പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫി ഇലവനില്‍ ദിനേഷ് കാര്‍ത്തിക് കളിച്ചേക്കുമെന്ന് ക്യാപ്റ്റന്‍ കോഹ്ലി

സന്നാഹ മത്സരത്തില്‍ എല്ലാവരും നന്നായി കളിച്ചു. എല്ലാവര്‍ക്കും ഫോമിലെത്താനായി. ഇതോടെ ആരെ ടീമില്‍ ഉള്‍പെടുത്തുമെന്ന സംശയത്തിലാണ്. ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നുവെന്നും കോഹ്ലി പറഞ്ഞു. ന്യൂസിലന്‍ഡിനെതിരെയും ബംഗ്ലാദേശിനെതിരെയും ആയിരുന്നു ഇന്ത്യയുടെ സന്നാഹ മത്സരങ്ങള്‍. കിവീസിനെതിരെ 45 റണ്‍സിനും ബംഗ്ലാദേശിനെതിരെ 240 റണ്‍സിനുമായിരുന്നു ജയം.

ഇന്ത്യയാണ് നിലവിലെ ജേതാക്കള്‍. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട്, ബംഗ്ലാദേശിനെ നേരിടും. ജൂണ്‍ നാലിന് ബദ്ധവൈരികളായ പാകിസ്താനുമായാണ് ഇന്ത്യയുടെ ആദ്യമത്സരം. ജൂണ്‍ എട്ടിന് ശ്രീലങ്കയേയും 11ന് ദക്ഷിണാഫ്രിക്കയേയും ഇന്ത്യന്‍ ടീം നേരിടും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: A mighty pleased Virat Kohli on Tuesday hinted at the possibility of including Dinesh Karthik in the playing XI when India lock horns with Pakistan in their big-ticket ICC Champions Trophy opener on June 4.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia