ചെന്നൈയും രാജസ്ഥാന് മുന്നില്‍ മുട്ടുമടക്കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജയ്പുര്‍: ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ജൈത്രയാത്ര തുടരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് അഞ്ച് വിക്കറ്റിന്റെ മികച്ച ജയം. ഷെയ്ന്‍ വാട്‌സണിന്റെ തകര്‍പന്‍ ബാറ്റിംഗാണ് രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണ്ണായകമായത്. ഇതോടെ രാജസ്ഥാന്‍ പ്‌ളേ ഓഫ് ഉറപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 141 റണ്‍സെടുത്തു. ഓപ്പണര്‍മാരായ മുരളി വിജയും (55) മൈക് ഹസിയും (40) മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീടു വന്നലരില്‍ ഡ്വയ്ന്‍ ബ്രാവോ (11 പന്തില്‍ 23) ഒഴികെ മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. കെവന്‍ കൂപ്പര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
ചെന്നൈയും രാജസ്ഥാന് മുന്നില്‍ മുട്ടുമടക്കി

142 റണ്‍സ് തേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 17.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടി വിജയത്തിലെത്തി. 34 പന്തില്‍ 70 റണ്‍സ് അടിച്ചുകൂട്ടി വാട്‌സണ്‍ വിജയശില്‍പിയായി. വാട്‌സണാണ് പ്‌ളെയര്‍ ഒഫ് ദി മാച്ച്.  സ്റ്റുവര്‍ട്ട് ബിന്നി (41 നോട്ടൗട്ട്), രാഹുല്‍ ദ്രാവിഡ് (22) എന്നിവരും തിളങ്ങി. അജിങ്ക്യ രഹാനെ (9), ജയിംസ് ഫോക്‌നര്‍ (1), സഞ്ജു സാംസണ്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി.

KEYWORDS: Rajasthan,CSK XI, M Hussey, M Vijay, S Raina, S Badrinath, MS Dhoni, R Jadeja, DJ Bravo, C Morris, R Ashwin, J Holder, M Sharma
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia