രണ്ടാം ഏകദിനത്തില്‍ ഇന്‍ഡ്യയോട് തോറ്റതിന് പിന്നാലെ മത്സരകളത്തില്‍ ലങ്കന്‍ കോചും ക്യാപ്റ്റനും തമ്മില്‍ വാക്‌പോര്; വിഡിയോ
Jul 22, 2021, 13:37 IST
കൊളംബോ: (www.kvartha.com 22.07.2021) രണ്ടാം ഏകദിനത്തില്‍ ഇന്‍ഡ്യയോട് തോറ്റതിന് പിന്നാലെ ലങ്കന്‍ പരിശീലകന്‍ മികി ആര്‍തറും ക്യാപ്റ്റന്‍ ദസൂണ്‍ ഷാനകയും തമ്മില്‍ വാക്‌പോര്. മത്സരത്തിനുശേഷം മൈതാനത്തുവച്ചാണ് ഇരുവരും തമ്മില്‍ ഉടക്കിയത്. ഇരുവരും തമ്മില്‍ കുപിതരായി സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
മത്സരത്തില്‍ ദീപക് ചാഹര്‍ ഭുവനേശ്വര്‍ കുമാര്‍ സഖ്യത്തിന്റെ മികവില്‍ ഇന്‍ഡ്യ വിജയത്തോട് അടുക്കുമ്പോള്‍, ഡ്രസിങ് റൂമില്‍ കുപിതനായിരിക്കുന്ന മികി ആര്‍തറിന്റെ മുഖം പലതവണ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇടയ്ക്ക് മിസ് ഫീല്‍ഡിങ്ങിന്റെ പേരില്‍ കസേരയില്‍നിന്ന് എഴുന്നേറ്റ് താരങ്ങളെ പഴിക്കുന്ന ആര്‍തറിന്റെ ദൃശ്യങ്ങളും ചാനലുകളില്‍ കാണിച്ചു.
മത്സരശേഷം ഡ്രസിങ് റൂമില്‍നിന്ന് കളത്തിലേക്കു വന്ന ശ്രീലങ്കന്‍ പരിശീലകന്‍, തന്റെ ദേഷ്യം തീര്‍ത്തത് ക്യാപ്റ്റന്‍ ദസൂണ്‍ ഷാനകയ്ക്കു നേരെ. ഷാനകയും വിട്ടുകൊടുക്കാതെ തിരിച്ചടിച്ചതോടെയാണ് വാക്കേറ്റമായത്. പിന്നീട് ഷാനകയോട് എന്തോ പറഞ്ഞശേഷം നടന്നകലുന്ന ആര്‍തറിനെയും വിഡിയോയില്‍ കാണാം.
എന്തിന്റെ പേരിലായിരുന്നു വാക്കേറ്റമെന്ന് വ്യക്തമല്ലെങ്കിലും, ജയിച്ചെന്ന് ഉറപ്പിച്ച മത്സരം കൈവിട്ടതിന്റെ നിരാശയാണ് മൂലകാരണമെന്ന് വ്യക്തം.
അതേസമയം, പരിശീലകനും ക്യാപ്റ്റനും ഗ്രൗന്‍ഡില്‍വെച്ച് വാക്കേറ്റമുണ്ടായ സംഭവത്തില്‍ ഡ്രസിങ് റൂമില്‍വെച്ച് മാത്രം സംഭവിക്കേണ്ട കാര്യമാണ് ഗ്രൗന്‍ഡില്‍വെച്ച് ഉണ്ടായതെന്ന് ശ്രീലങ്കയുടെ മുന്‍ താരം റസല്‍ ആര്‍ണോള്‍ഡ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.
— cric fun (@cric12222) July 20, 2021Keywords: News, World, International, Sports, Players, Cricket, Winner, Video, Social Media, Watch: Sri Lanka coach Mickey Arthur, captain Dasun Shanaka caught in heated argument after losing to India in 2nd ODI
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.