Shadab Khan cries | ട്വന്റി20 ലോകകപ്പില്‍ സിംബാബ്വെയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ നിലത്ത് മുട്ടുകുത്തിയിരുന്ന് കരഞ്ഞ് പാക് താരം ശതബ് ഖാന്‍; ദൃശ്യങ്ങള്‍ വൈറല്‍

 


മെല്‍ബണ്‍: (www.kvartha.com) ട്വന്റി20 ലോക കപില്‍ സിംബാബ്വെയ്‌ക്കെതിരായ ഞെട്ടിക്കുന്ന തോല്‍വിക്കു പിന്നാലെ നിലത്ത് മുട്ടുകുത്തിയിരുന്ന് കരഞ്ഞ് പാക് താരം ശതബ് ഖാന്‍. കഴിഞ്ഞ ദിവസമാണു ദൃശ്യങ്ങള്‍ പുറത്തുവന്നത്. ടീം അംഗങ്ങളില്‍ ഒരാള്‍ താരത്തെ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മത്സരം കാണാനെത്തിയ ആരാധകനാണ് താരത്തിന്റെ വീഡിയോ പകര്‍ത്തിയത്.

Shadab Khan cries | ട്വന്റി20 ലോകകപ്പില്‍ സിംബാബ്വെയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ നിലത്ത് മുട്ടുകുത്തിയിരുന്ന് കരഞ്ഞ് പാക് താരം ശതബ് ഖാന്‍; ദൃശ്യങ്ങള്‍ വൈറല്‍

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ ശതബ് ഖാന്‍ 17 റണ്‍സാണ് നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെ 131 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. മറുപടി ബാറ്റിംഗില്‍ എട്ടു വികറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനേ പാകിസ്താനു കഴിഞ്ഞുള്ളൂ.

ഞായറാഴ്ചത്തെ മത്സരത്തില്‍ പാകിസ്താന്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടും. ഇനിയുള്ള മൂന്നു മത്സരങ്ങളില്‍ ഒന്നില്‍ കൂടി തോറ്റാല്‍ പാകിസ്താന്റെ സെമി പ്രവേശനം പ്രതിരോധത്തിലാകും. ലോക കപിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെ ഇന്‍ഡ്യ നാലു വികറ്റിനു തോല്‍പിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ സിംബാബ്‌വെ ഒരു റണിനു പാകിസ്താനെ കീഴടക്കി.

Keywords: WATCH: Shadab Khan cries in pavilion after Pakistan’s shocking defeat against Zimbabwe – T20 World Cup 2022, England, News, Cricket, Sports, World Cup, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia